|    Jan 16 Mon, 2017 4:29 pm

സിറിയ: മാതൃശിശുകേന്ദ്രത്തില്‍ സ്‌ഫോടനം; എത്രപേര്‍ മരിച്ചെന്നു വ്യക്തമല്ല

Published : 30th July 2016 | Posted By: SMR

ദമസ്‌കസ്: സിറയയിലെ ഏറ്റവും വലിയ മാതൃശിശുകേന്ദ്രത്തില്‍ സ്‌ഫോടനം. വിമതരുടെ അധീനപ്രദേശമായ ഇദ്‌ലിബിലെ ആശുപത്രിയിലാണ് സ്‌ഫോടനമുണ്ടായത്.
സേവ് ദ ചില്‍ഡ്രന്‍ എന്ന സന്നദ്ധ സംഘടനയുടെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ആശുപത്രിയില്‍ മാസംതോറും 700ഓളം പ്രസവം നടക്കാറുണ്ട്. കെട്ടിടത്തിന്റെ ഒരു ഭാഗം പൂര്‍ണമായും തകര്‍ന്നതായുള്ള ചിത്രങ്ങളും വീഡിയോദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
ആക്രമണത്തിനു പിന്നില്‍ ആരാണെന്നു വ്യക്തമല്ല. എന്നാല്‍, റഷ്യന്‍ വ്യോമപിന്തുണയോടെ സര്‍ക്കാര്‍ സൈന്യമാണ് ആക്രമണം നടത്തിയതെന്നാണ് സൂചന. കഫര്‍ തഖരിമിലാണ് ആക്രമണം നടക്കുന്ന ആശുപത്രി സ്ഥിതി ചെയ്യുന്നത്. എത്ര പേര്‍ മരിച്ചിട്ടുണ്ടെന്നു വ്യക്തമല്ല. സിറിയയില്‍ ഇതിനു മുമ്പും നിരവധി തവണ ആശുപത്രികള്‍ക്കുനേരെ ആക്രമണങ്ങള്‍ നടന്നിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 54 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക