|    Feb 24 Sat, 2018 12:00 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

സിറിയ, ഫലസ്തീന്‍: അടിയന്തര സാമ്പത്തിക സഹായം തേടി യുഎന്‍

Published : 1st February 2018 | Posted By: kasim kzm

ന്യൂയോര്‍ക്ക് സിറ്റി: സിറിയയിലും ഫലസ്തീനിലും അടിയന്തര സാഹയം നല്‍കുന്നതിന് സാമ്പത്തിക പിന്തുണ തേടി യുഎന്‍ രംഗത്ത്. ഭക്ഷണം, ജലം, പാര്‍പ്പിടം, മരുന്ന് എന്നിവ എത്തിക്കുന്നതിന് 800 ദശലക്ഷം ഡോളറാണ് ആവശ്യമായി വരുന്നതെന്ന് യുഎന്നിന്റെ റിലീഫ് ആന്റ് വര്‍ക്കേഴ്‌സ് ഏജന്‍സി (യുഎന്‍ആര്‍ഡബ്ല്യുഎ) അറിയിച്ചു. യുഎന്നിന്  നല്‍കിവന്നിരുന്ന ഫണ്ട് വെട്ടിക്കുറച്ചതാണ് നിലവിലെ സാമ്പത്തിക പ്രശ്‌നത്തിനു കാരണമെന്ന് യുഎന്‍ദുകിതാശ്വാസ കമ്മീഷണര്‍ ജനറല്‍ പിയര്‍ ക്രാന്‍ബുല്‍ പറഞ്ഞു.ഇസ്രായേലിന്റെ തലസ്ഥാനമായി ജറുസലേമിനെ അംഗീകരിക്കണമെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ആവശ്യം യുഎന്‍ നിരാകരിച്ചതിനെ തുടര്‍ന്നാണ് യുഎന്‍ ഫണ്ട് യുഎസ് വെട്ടിക്കുറച്ചത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss