|    Jan 22 Sun, 2017 5:49 pm
FLASH NEWS

സിറിയ: പാല്‍മിറയില്‍ റഷ്യന്‍ വ്യോമാക്രമണം

Published : 20th March 2016 | Posted By: SMR

ദമസ്‌കസ്: പൗരാണിക നഗരമായ പാല്‍മിറയില്‍ ഐഎസിനെതിരേ പോരാടുന്ന സിറിയന്‍ സൈന്യത്തെ പിന്തുണച്ച് തങ്ങളുടെ പോര്‍വിമാനങ്ങള്‍ ദിവസം 25 വ്യോമാക്രമണങ്ങള്‍ വരെ നടത്തുന്നതായി റഷ്യ. ദിവസങ്ങള്‍ക്കകം സിറിയന്‍ സൈന്യം മേഖലയില്‍നിന്ന് ഐഎസിനെ കെട്ടുകെട്ടിക്കുമെന്നും പ്രതിരോധ മന്ത്രാലയ വക്താവ് ലഫ്. ജനറല്‍ സെര്‍ജി റുഡ്‌സ്‌കോയി വ്യക്തമാക്കി.
ഭൂരിപക്ഷം സൈനികരോടും സിറിയ വിടാന്‍ റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിന്‍ ഉത്തരവിട്ട് ദിവസങ്ങള്‍ക്കു ശേഷമാണ് നടപടി. ദിവസങ്ങള്‍ക്കിടെ പാല്‍മിറയ്ക്കു ചുറ്റുമുണ്ടായ പോരാട്ടങ്ങളില്‍ അഞ്ചു റഷ്യന്‍ സൈനികരെ കൊലപ്പെടുത്തിയെന്നു വെള്ളിയാഴ്ച ഐഎസ് അവകാശപ്പെട്ടിരുന്നു. സംഭവത്തോട് റഷ്യ പ്രതികരിക്കുകയോ സ്വാതന്ത്ര്യ സ്ഥിരീകരണം ലഭ്യമാവുകയോ ചെയ്തിട്ടില്ല.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 63 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക