|    Mar 24 Fri, 2017 3:50 am
FLASH NEWS

സിറിയ: കുര്‍ദുകളെ ലക്ഷ്യംവച്ച് തുര്‍ക്കി; വ്യോമാക്രമണത്തില്‍ 35 മരണം

Published : 29th August 2016 | Posted By: SMR

ദമസ്‌കസ്: സിറിയയില്‍ തുര്‍ക്കി പിന്തുണയുള്ള വിമതര്‍ കുര്‍ദ് പിന്തുണയുള്ള സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സ് (എസ്ഡിഎഫ്) നിയന്ത്രണത്തിലുള്ള രണ്ടു ഗ്രാമങ്ങള്‍ പിടിച്ചെടുത്തതായി സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ്.
അല്‍ അമാര്‍നെ, അയ്‌നുല്‍ ബയ്ദ എന്നീ ഗ്രാമങ്ങളാണു പിടിച്ചടക്കിയത്. എസ്ഡിഎഫിനെ പിന്തുണയ്ക്കുന്ന ജരാബസ് മിലിറ്ററി കൗണ്‍സില്‍ അംഗങ്ങള്‍ ഈ ഗ്രാമങ്ങളില്‍ നിന്നു പിന്‍മാറിയിട്ടുണ്ട്. കഴിഞ്ഞദിവസം തുര്‍ക്കി സൈന്യം സിറിയയില്‍ നടത്തിയ വ്യോമാക്രമണത്തില്‍ 35 സിവിലിയന്‍മാര്‍ കൊല്ലപ്പെട്ടിരുന്നു. കുര്‍ദ് വിമതരെയും ഐഎസ് പ്രവര്‍ത്തകരെയും ലക്ഷ്യമിട്ടാണ് ആക്രമണമെന്നാണു തുര്‍ക്കി സൈന്യം അറിയിച്ചത്.
അല്‍ അമാര്‍നെക്കു സമീപമുള്ള ഗ്രാമത്തിലുണ്ടായ ആക്രമണത്തില്‍ 15 പേരും ജരാബസിനു സമീപമുണ്ടായ മറ്റൊരാക്രമണത്തില്‍ 20 പേരുമാണ് കൊല്ലപ്പെട്ടത്. ഒരു സൈനികന്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് സിറിയയില്‍ കുര്‍ദ് സാന്നിധ്യമുള്ള മേഖലകള്‍ ലക്ഷ്യമാക്കി തുര്‍ക്കി സൈനികനീക്കം ശക്തമാക്കിയിട്ടുണ്ട്. കുര്‍ദ് സംഘടനയുടെ ആക്രമണത്തിലാണു സൈനികന്‍ കൊല്ലപ്പെട്ടതെന്നു തുര്‍ക്കി പ്രതികരിച്ചിരുന്നു.
സിറിയന്‍, റഷ്യന്‍ ആക്രമണത്തില്‍ 24 പേര്‍ കൊല്ലപ്പെട്ടു
ദമസ്‌കസ്: സിറിയയിലെ ഹലബ് പ്രവിശ്യയില്‍ വിമത മേഖലയില്‍ മരണാനന്തരച്ചടങ്ങില്‍ പങ്കെടുത്തവര്‍ക്കു നേര്‍ക്കുണ്ടായ ബോംബാക്രമണത്തില്‍ 24 പേര്‍ കൊല്ലപ്പെട്ടു.
ഹലബ് നഗരത്തിനു സമീപം അല്‍മആദിയിലായിരുന്നു സിറിയന്‍, റഷ്യന്‍ സഖ്യസേനയുടെ ആക്രമണം. കഴിഞ്ഞ വ്യാഴാഴ്ചയുണ്ടായ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട 11 കുട്ടികളുടെയും നാല് സ്ത്രീകളുടെയും സംസ്‌കാരച്ചടങ്ങുകളില്‍ പങ്കെടുത്തവരാണു കൊല്ലപ്പെട്ടത്. ഇതോടെ കഴിഞ്ഞ നാലുദിവസത്തിനിടെ ഹലബില്‍ റഷ്യന്‍, സിറിയന്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 62 ആയി.

(Visited 34 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക