|    Mar 25 Sat, 2017 3:23 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

സിറിയ: ഉന്നത മന്ത്രിതല യോഗത്തില്‍ വിദേശകാര്യ മന്ത്രി പങ്കെടുത്തു

Published : 24th September 2016 | Posted By: SMR

ദോഹ: സിറിയന്‍ പ്രതിസന്ധി ചര്‍ച്ച ചെയ്യുന്നതിനായി ന്യൂയോര്‍ക്കില്‍ ചേര്‍ന്ന ഉന്നത മന്ത്രിതല യോഗത്തില്‍ ഖത്തര്‍ വിദേശകാര്യ മന്ത്രി ശെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുറഹിമാന്‍ ആല്‍ഥാനി പങ്കെടുത്തു. 71ാമത് യുഎന്‍ പൊതുസഭയോടനുബന്ധിച്ച് നടന്ന യോഗം യുഎസ് സ്‌റ്റേറ്റ് സെക്രട്ടറിയുടെയും റഷ്യന്‍ വിദേശകാര്യ മന്ത്രിയുടെയും അധ്യക്ഷതയിലാണ് നടന്നത്. വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരുത്താനുള്ള മാര്‍ഗങ്ങളെക്കുറിച്ചും രാഷ്ട്രീയ ചര്‍ച്ചകള്‍ പുനരുജ്ജീവിപ്പിക്കുന്നതിനെക്കുറിച്ചും യോഗം ചര്‍ച്ച ചെയ്തു.
അതേസമയം, യുഎന്‍ ഡോക്യുമെന്റ്‌സ് ഡിജിറ്റലൈസേഷന്റെ പ്രത്യേക ചര്‍ച്ചാ സെഷനിലും മുഹമ്മദ് ആല്‍ഥാനി പങ്കെടുത്തു. യുഎന്നിലെ ഖത്തര്‍ സ്ഥിരം പ്രതിനിധി സംഘമാണ് ചര്‍ച്ച സംഘടിപ്പിച്ചത്. യുഎന്‍ സ്മരണികയും 70 വര്‍ഷത്തെ യുഎന്‍ ചരിത്രവും സംരക്ഷിക്കുന്നതിനായി 50 ലക്ഷം ഡോളറിന്റെ പദ്ധതി ഖത്തര്‍ മുന്നോട്ടുവച്ചു.
ലിബിയയിലെ ദേശീയ അനുരഞ്ജന സര്‍ക്കാരിനുള്ള പിന്തുണ തുടരുമെന്ന് വിദേശകാര്യ മന്ത്രി പ്രഖ്യാപിച്ചു. ദേശീയ അനുരഞ്ജനത്തെ ശക്തിപ്പെടുത്തുകയാണ് ഖത്തര്‍ നയം. ലിബിയന്‍ പ്രസിഡന്റിന്റെയും ലിബിയയിലേക്കുള്ള യുഎന്‍ സമാധാന ദൂതന്റെയും അധ്യക്ഷതയില്‍ നടന്ന യോഗത്തിനു മുമ്പാകെ ഖത്തര്‍ നിലപാട് വിശദീകരിക്കുകയായിരുന്നു അദ്ദേഹം.

(Visited 44 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക