സിറിയ: ഇദ്ലിബില് വിഷവാതക ആക്രമണം
Published : 3rd August 2016 | Posted By: SMR
ദമസ്കസ്: സിറിയയില്‍ റഷ്യന്‍ ഹെലികോപ്റ്റര്‍ വെടിവച്ചിട്ട വിമത നിയന്ത്രണത്തിലുള്ള മേഖലയില്‍ വിഷവാതക സാന്നിധ്യം കണ്ടെത്തിയതായി സന്നദ്ധ സംഘടനയായ സിറിയ സിവില്‍ ഡിഫന്‍സ്. ഇദ്ലിബ് പ്രവിശ്യയിലെ സരാകെബിലായിരുന്നു ആക്രമണം. കഴിഞ്ഞ രാത്രി ഹെലികോപ്റ്ററുപയോഗിച്ച് സിറിയന്‍ സര്‍ക്കാര്‍ സൈന്യം വിഷവാതക കണ്ടെയ്നറുകള്‍ നിക്ഷേപിക്കുകയായിരുന്നു.
റഷ്യന്‍ ഹെലികോപ്റ്റര്‍ വെടിവച്ചിട്ടു മണിക്കൂറുകള്‍ക്കുള്ളിലായിരുന്നു വിഷവാതകം വര്‍ഷിച്ചത്. സറാഖേബ് പട്ടണത്തില്‍ കുട്ടികളടക്കം 33 പേര്‍ക്ക് വിഷവാതകം ശ്വസിച്ചതിനെത്തുടര്‍ന്ന് ആരോഗ്യപ്രശ്നങ്ങള്‍ നേരിട്ടതായും സിറിയ സിവില്‍ ഡിഫന്‍സ് വക്താവ് അറിയിച്ചു. വിഷവാതകം ബാധിച്ചവര്‍ ശ്വസിക്കാന്‍ ബുദ്ധിമുട്ടുന്നതിന്റെയും മാസ്ക് ധരിച്ചതിന്റെയും ദൃശ്യങ്ങള്‍ സംഘടന യൂട്യൂബില്‍ പുറത്തുവിട്ടു.
വിഷവാതക ആക്രമണത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 10 കുട്ടികള്‍ക്കും 18 സ്ത്രീകള്‍ക്കും അഞ്ചു പുരുഷന്മാര്ക്കുമാണ് ആരോഗ്യപ്രശ്നങ്ങളുണ്ടായത്. അഞ്ചു ബാരലുകളിലായാണ് ഹെലികോപ്റ്റര്‍ വിഷവാതകം വര്‍ഷിച്ചത്. ക്ലോറിന്‍ വാതകമാണ് വര്‍ഷിച്ചതെന്നാണ് പ്രാഥമിക നിഗമനം. പരിക്കേറ്റവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണെന്നു ഡിഫന്‍സ് ഗ്രൂപ്പ് പ്രതിനിധി റഈദ് സാലെഹ് അറിയിച്ചു. ഇദ്ലിബില് ഇതാദ്യമായല്ല വിഷവാതക ആക്രമണമുണ്ടാവുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ വര്‍ഷം മെയിലും ഇദ്ലിബില് സമാനമായ ആക്രമണം നടന്നിരുന്നു. ഏപ്രിലില്‍ സിറിയന്‍ സര്‍ക്കാര്‍ സൈന്യം 43 രാസ ആക്രമണങ്ങളും 13 ക്ലോറിന്‍ ആക്രമണങ്ങളും നടത്തിയിരുന്നു.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.