|    Nov 24 Fri, 2017 12:16 am
FLASH NEWS
Home   >  Todays Paper  >  page 9  >  

സിറിയയില്‍ 90 സിവിലിയന്‍മാര്‍ കൊല്ലപ്പെട്ടു; സര്‍ക്കാര്‍-റഷ്യന്‍ സൈന്യത്തിനെതിരേ വിമര്‍ശനം

Published : 14th August 2016 | Posted By: SMR

ദമസ്‌കസ്: വെള്ളിയാഴ്ച രാത്രി സിറിയയില്‍ സര്‍ക്കാര്‍ സൈന്യവും റഷ്യന്‍ സൈന്യവും സംയുക്തമായി നടത്തിയ ആക്രമണത്തില്‍ 90 പേര്‍ കൊല്ലപ്പെട്ടു.
പലയിടങ്ങളിലായുണ്ടായ ആക്രമണത്തിലാണ് ഇത്രയും പേര്‍ കൊല്ലപ്പെട്ടതെന്ന് വിമതസംഘടനകളും നിരീക്ഷക സംഘടനകളും അറിയിച്ചു. ഹലബ് പ്രവിശ്യയിലാണ് ഭൂരിഭാഗം പേരും കൊല്ലപ്പെട്ടത്. ഹലബിലെ വിമത അധീന പ്രദേശങ്ങള്‍ സര്‍ക്കാര്‍ സൈന്യം ഉപരോധിച്ചതിനാല്‍ മൂന്നു ലക്ഷത്തോളം സിവിലിയന്മാരാണ് ഇവിടെ കുടുങ്ങിക്കിടക്കുന്നത്. കാഫര്‍ ഹംറയിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലുണ്ടായ ആക്രമണത്തില്‍ 15ഓളം പേര്‍ കൊല്ലപ്പെട്ടു. അടുത്തുള്ള ഉറെ അല്‍ കുബ്രയിലെ മാര്‍ക്കറ്റിലും ആക്രമണമുണ്ടായതായി സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് അറിയിച്ചു. അടുത്തിടെ സിറിയയിലുണ്ടായതില്‍ വച്ച് ഏറ്റവും വലിയ ആക്രമണമാണിതെന്ന് അല്‍ജസീറ റിപോര്‍ട്ട് ചെയ്തു.
ഭക്ഷണവും വെള്ളവും കിട്ടാതെ ഹലബില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്ക് സഹായമെത്തിക്കാന്‍ അവസരം നല്‍കണമെന്ന അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളുടെ ആവശ്യം ഉയരുന്നതിനിടെയാണിത്. ആവശ്യം അധികൃതര്‍ കണക്കിലെടുക്കുന്നില്ലെന്നതിന്റെ തെളിവാണ് വീണ്ടും ആക്രമണങ്ങള്‍ നടന്നതെന്ന് സംഘടനകള്‍ ആരോപിച്ചു.
അതേസമയം, ഹലബില്‍ രണ്ടു ദിവസത്തേക്ക് വെടിനിര്‍ത്തല്‍ കൊണ്ടുവരുന്ന കാര്യത്തില്‍ ചര്‍ച്ചനടത്താന്‍ റഷ്യ സമ്മതമറിയിച്ചതായി യുഎന്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക