|    Jan 22 Sun, 2017 11:59 pm
FLASH NEWS

സിറിയയില്‍ 8 മണിക്കൂര്‍ വെടിനിര്‍ത്തല്‍

Published : 19th October 2016 | Posted By: SMR

മോസ്‌കോ: സിറിയയിലെ ഹലബില്‍ മാനുഷിക സഹായം വിതരണം ചെയ്യുന്നതിനായി താല്‍ക്കാലികമായി വെടിനിര്‍ത്തല്‍ കൊണ്ടുവരുമെന്നു റഷ്യ. വ്യാഴാഴ്ച എട്ടുമണിക്കൂര്‍ സമയത്തേക്കാണു വെടിനിര്‍ത്തല്‍ കൊണ്ടുവന്നത്. സിവിലിയന്‍മാര്‍ക്കും വിമതര്‍ക്കും മേഖലയില്‍ നിന്നു പലായനം ചെയ്യാനും അവസരം ഉപയോഗിക്കാമെന്ന് റഷ്യന്‍ വിദേശകാര്യമന്ത്രി പറഞ്ഞു. വെടിനിര്‍ത്തല്‍ സ്വാഗതം ചെയ്യുന്നതായും എന്നാല്‍ അത് 12 മണിക്കൂറെങ്കിലും നീട്ടണമെന്നും യുഎന്‍ ഏജന്‍സി ആവശ്യപ്പെട്ടു. ഹലബില്‍ റഷ്യ നടത്തുന്ന അതിക്രമം യുദ്ധക്കുറ്റത്തിന്റെ പരിധിയില്‍ വരുമെന്ന് യൂറോപ്യന്‍ യൂനിയന്‍ മുന്നറിയിപ്പു നല്‍കിയതിനു പിന്നാലെയാണ് റഷ്യയുടെ നടപടി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക