|    Jan 17 Tue, 2017 10:56 pm
FLASH NEWS

സിറിയയില്‍ വിമതര്‍ ഐഎസില്‍ നിന്ന് അല്‍ റായ് പിടിച്ചെടുത്തു

Published : 8th April 2016 | Posted By: swapna en

_89133420_98121e0d-42ec-485f-92a7-cfde99907bb5

ഡമാസ്‌കസ്:ആഭ്യന്തര കലാപം രൂക്ഷമായ സിറിയയില്‍ വടക്കന്‍ നഗരമായ അല്‍ റായ് ഐഎസ്സില്‍ നിന്ന് വിമതര്‍ പിടിച്ചെടുത്തു. അലെപ്പോ നഗരം പിടിച്ചെടുക്കാനുള്ള വിമതരുടെ പോരാട്ടത്തിന് ആവേശം നല്‍കുന്നതാണ് അല്‍ റായിയുടെ പിടിച്ചെടുക്കല്‍. അതിനിടെ കുര്‍ദുകളുടെ നിയന്ത്രണത്തിലുള്ള അലെപ്പോയിയില്‍ ഐഎസ്  രാസായുദ്ധം പ്രയോഗിച്ചതായുള്ള റിപ്പോര്‍ട്ടുണ്ട്. ഇവിടെ 23 പേര്‍ മരിച്ചു. നിരവധി പേര്‍ ആശുപത്രിയിലാണ്. അന്തരീക്ഷത്തില്‍ മഞ്ഞ നിറത്തിലുള്ള പുക കണ്ടെത്തി. അതിനിടെ ഡമാസ്‌കസിലെ ഒരു ഫാക്ടറിയില്‍ ഐസ് നടത്തിയ ആക്രമണത്തിന് ശേഷം 200 ഓളം പേരെ കാണാതായതായും റിപ്പോര്‍ട്ടുണ്ട്.

syria

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 298 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക