|    Jul 20 Fri, 2018 2:18 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

സിറിയയില്‍ റഷ്യ വ്യോമാക്രമണം നടത്തിയതായി യുഎസ്‌

Published : 18th September 2017 | Posted By: fsq

 

സിറിയ: സിറിയയില്‍ ഇസ്്‌ലാമിക് സ്റ്റേറ്റിന് നേരെ പോരാടുന്ന തങ്ങളുടെ സൈനികര്‍ക്കു നേരെ റഷ്യ വ്യോമാക്രമണം നടത്തിയതായി യുഎസ് സഖ്യസേന ആരോപിച്ചു. സിറിയയില്‍ ഇത്തരത്തിലൊരു ആക്രമണം ആദ്യമായിട്ടാണെന്നും അവര്‍ പറഞ്ഞു. സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സിനൊപ്പം യുഎസ് സഖ്യ—സേനയും റഷ്യന്‍ പിന്തുണയുള്ള സിറിയന്‍ സേനയും സിറിയയിലെ ദയറുസോറില്‍ ഐഎസിനു നേരെ വെവ്വേറെ പോരാടുകയാണ്. ഇതിനിടെ വടക്കു-കിഴക്കന്‍ പ്രദേശത്തുവച്ച് റഷ്യന്‍ യുദ്ധവിമാനങ്ങള്‍ ആക്രമിച്ചെന്നും ഇതില്‍ ആറ് സൈനികര്‍ക്കു പരിക്കേറ്റെന്നും സഖ്യസേന ആരോപിച്ചു.എന്നാല്‍, ആരോപണം റഷ്യ നിഷേധിച്ചു. റഷ്യന്‍ വിമാനങ്ങള്‍ ലക്ഷ്യംവയ്ക്കുന്നത് ഐഎസ് പ്രവര്‍ത്തകരെയാണ്. ഐഎസ് പ്രവര്‍ത്തകര്‍ തമ്പടിക്കുന്ന സ്ഥലങ്ങളാണെന്ന് ഉറപ്പിച്ച ശേഷം മാത്രമാണ് ആക്രമണം നടത്തുന്നതെന്നും അവര്‍ പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss