|    May 30 Tue, 2017 9:03 am
FLASH NEWS

സിറിയയില്‍ റഷ്യ വ്യോമാക്രമണങ്ങള്‍ പുനരാരംഭിക്കും

Published : 17th September 2016 | Posted By: SMR

ജനീവ/പാരിസ്: സിറിയയില്‍ വിമതമേഖലകള്‍ ലക്ഷ്യമിട്ടുള്ള വ്യോമാക്രമണങ്ങള്‍ റഷ്യ പുനരാരംഭിച്ചേക്കും. യുഎസും റഷ്യയുമായി സ്വിസ് നഗരം ജനീവയില്‍ നടത്തിയ ചര്‍ച്ചയില്‍ സിറിയയില്‍ വെടിനിര്‍ത്തലിനായി ഇരു രാജ്യങ്ങളും ധാരണയായിരുന്നു. എന്നാല്‍ കരാര്‍ പ്രകാരം മുന്നോട്ടുപോവുന്നതിനു സിറിയന്‍ സര്‍ക്കാരിന്റെ സഖ്യകക്ഷിയായ റഷ്യക്ക് പരിമിതികളുള്ളതായി ഒരുദ്യോഗസ്ഥന്‍ പ്രതികരിച്ചു. കിഴക്കന്‍ ഹലബിലേക്ക് ഭക്ഷണവും ജീവന്‍ രക്ഷാ മരുന്നുകളുമെത്തിക്കുന്നതിന് അനുമതിനല്‍കണമെന്ന് സര്‍ക്കാരിനോട് യുഎന്‍ ആവശ്യപ്പെട്ടു. മൂന്നു ലക്ഷത്തോളം സിവിലിയന്‍മാരാണ് ഹലബില്‍ സൈന്യത്തിന്റെ ഉപരോധത്തില്‍ കഴിയുന്നത്.
ഹലബിലേക്കു സഹായമെത്തിക്കുന്നതിനുള്ള 20 ട്രക്കുകള്‍ സിറിയ- തുര്‍ക്കി അതിര്‍ത്തിയില്‍ സജ്ജമായതായി യുഎന്‍ വക്താവ് സ്റ്റഫാന്‍ ഡി മിസ്തുര ജനീവയില്‍ അറിയിച്ചു. ഹലബിലേക്ക് സഹായമെത്തിക്കുന്നതിനുള്ള സാഹചര്യമൊരുക്കുന്നതില്‍ സിറിയന്‍ പ്രശ്‌നവുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ പങ്കാളികളായ എല്ലാ കക്ഷികളും പരാജയപ്പെടുകയാണെന്ന് നോര്‍വീജിയന്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറി ജനറലും യുഎന്‍ പ്രത്യേക ഉപദേഷ്ടാവുമായ ജാന്‍ ഈജ്‌ലാന്‍ഡ് അഭിപ്രായപ്പെട്ടു.
ആക്രമണങ്ങളില്‍ പരിക്കേറ്റ വര്‍ക്കു സഹായമെത്തിക്കുന്നതിനെ ചുവപ്പുനാടയില്‍ തളച്ചിടുന്നതു നിര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day