|    Oct 19 Fri, 2018 12:27 am
FLASH NEWS
Home   >  Todays Paper  >  page 9  >  

സിറിയയില്‍ റഷ്യന്‍ ഹെലികോപ്റ്റര്‍ വെടിവച്ചിട്ടു

Published : 2nd August 2016 | Posted By: SMR

ദമസ്‌കസ്/മോസ്‌കോ: വടക്കന്‍ സിറിയയില്‍ റഷ്യന്‍ ഹെലികോപ്റ്റര്‍ വെടിവച്ചിട്ടു. പൈലറ്റും നാല് വ്യോമസേനാംഗങ്ങളും കൊല്ലപ്പെട്ടു.
ഇദ്‌ലിബ് പ്രവിശ്യയിലെ വിമത നിയന്ത്രിത മേഖലയിലാണ് വിമാനത്തിനു നേര്‍ക്ക് വെടിവയ്പ്പുണ്ടായത്. ഹലബ് നഗരത്തില്‍ അവശ്യവസ്തുക്കള്‍ വിതരണം ചെയ്തു മടങ്ങുന്നവഴിയാണ് മി -എട്ട് വിമാനത്തിനു നേര്‍ക്കു വെടിവയ്പുണ്ടായതെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയം പ്രതികരിച്ചു.
അതേസമയം ഇദ്‌ലിബ് പ്രവിശ്യയിലെ സറാഖെബ് നഗരത്തില്‍ വ്യോമാക്രമണം നടത്തി തിരിച്ചുപോവുകയായിരുന്ന ഹെലികോപ്റ്ററിനു നേര്‍ക്കാണ് വെടിവയ്പുണ്ടായതെന്നും റിപോര്‍ട്ടുകളുണ്ട്. ലതാക്കിയ പ്രവിശ്യയിലെ ഖമെയ്മിം വ്യോമതാവളത്തിലേക്കുള്ള യാത്രയ്ക്കിടെയാണ് കോപ്റ്റര്‍ തകര്‍ന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss