|    Apr 30 Sun, 2017 8:35 am
FLASH NEWS

സിറിയയില്‍ തുര്‍ക്കി വ്യോമാക്രമണം; 200ഓളം കുര്‍ദുകള്‍ കൊല്ലപ്പെട്ടു

Published : 21st October 2016 | Posted By: SMR

അങ്കാറ: സിറിയയിലെ കുര്‍ദ് മേഖലയില്‍ തുര്‍ക്കി സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ 200ഓളം വൈപിജി പ്രവര്‍ത്തകരെ കൊലപ്പെടുത്തിയതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഹലബിന്റെ വടക്കുഭാഗത്തുള്ള മാറത് ഉം ഹോഷിലെ 18 കേന്ദ്രങ്ങളിലാണ് ആക്രമണം നടന്നതെന്ന് അനദൊലു വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു. പീപ്പിള്‍ പ്രൊട്ടക്ഷന്‍ ആര്‍മിയിലെ (വൈപിജി) 160 മുതല്‍ 200 വരെ ആളുകളെയാണു കൊലപ്പെടുത്തിയത്. ബുധനാഴ്ച അര്‍ധരാത്രിയോടെയായിരുന്നു ആക്രമണം.
എന്നാല്‍ തുര്‍ക്കി ആക്രമണത്തില്‍ 10ഓളം പ്രവര്‍ത്തകര്‍ മാത്രമാണു കൊല്ലപ്പെട്ടതെന്നു സിറിയയിലെ കുര്‍ദ് വക്താവ് പറഞ്ഞു. ഒമ്പത് വൈപിജി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായാണ് സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് അറിയിക്കുന്നത്. 26 പേര്‍ക്കു പരിക്കേറ്റതായും 20 തവണ ആക്രമണം നടന്നതായും നിരീക്ഷകസംഘടന അറിയിച്ചു.
വൈപിജി പ്രവര്‍ത്തകര്‍ യോഗംചേരാറുള്ള ഇടങ്ങളും ആസ്ഥാനങ്ങളും ആയുധപ്പുരകളും നാലു വാഹനങ്ങളും തുര്‍ക്കി സൈന്യം ആക്രമിച്ചു തകര്‍ത്തതായി അനദൊലു വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്യുന്നു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day