|    May 23 Tue, 2017 2:29 pm
FLASH NEWS

സിറിയയില്‍ അഞ്ചുവര്‍ഷത്തിനിടെ കൊല്ലപ്പെട്ടത് 400,000 പേര്‍

Published : 23rd April 2016 | Posted By: sdq

De Mistura  UNO

ആഭ്യന്തര യുദ്ധം തുടരുന്ന സിറിയയില്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ 400,000 പേര്‍ കൊല്ലപ്പെട്ടെന്ന് യുഎന്‍ പ്രത്യേക നയതന്ത്രപ്രതിനിധി സ്റ്റഫാന്‍ ഡി മിസ്തുര. 250,000 പേര്‍ കൊല്ലപ്പെട്ടെന്നായിരുന്നു രണ്ടുവര്‍ഷം മുന്‍പുള്ള കണക്കുകള്‍. പുതിയ കണക്കുകള്‍ യുഎനിന്റെ ഔദ്യോഗിക കണക്കല്ലെന്നു മിസ്തുര പറഞ്ഞു.
സിറിയന്‍ സര്‍ക്കാരും വിമതരും നല്‍കുന്ന കണക്കുകളിലെ പൊരുത്തക്കേടുകളും രാജ്യത്തെ വിവിധ മേകലകളിലേക്ക് എത്തിപ്പെടുന്നതിനുള്ള ബുദ്ധിമുട്ടും ഇത്തരം വിവരങ്ങള്‍ ശേഖരിക്കുന്നതില്‍ യുഎന്‍ സംഘത്തിന് പ്രതിസന്ധി സൃഷ്ടിക്കാറുണ്ട്. വെടിനിര്‍ത്തല്‍ കരാര്‍ ദുര്‍ബലമായതിനാല്‍ രാജ്യത്ത് വിവിധ മേഖലകളില്‍ സംഘര്‍ഷം തുടരുന്നുണ്ട്. ഈ വര്‍ഷം ഫെബ്രുവരി അവസാനമായിരുന്നു സിറിയയില്‍ വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നത്.  

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day