|    Aug 14 Tue, 2018 4:22 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

സിറിയയിലെ 63 ഐഎസ് കേന്ദ്രങ്ങളെ ലക്ഷ്യമാക്കി തുര്‍ക്കി ആക്രമണം

Published : 25th August 2016 | Posted By: SMR

അങ്കാറ: വടക്കന്‍ സിറിയയിലെ 63 ഐഎസ് കേന്ദ്രങ്ങളെ ലക്ഷ്യമാക്കി തുര്‍ക്കി സൈന്യം ഇന്നലെ പുലര്‍ച്ചയോടെ ആക്രമണം ആരംഭിച്ചതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു. 12 കേന്ദ്രങ്ങളില്‍ തുര്‍ക്കി വ്യോമസേന ആക്രമണം നടത്തിയതായാണ് വിവരം. തുര്‍ക്കി അതിര്‍ത്തിയിലെ സായുധപ്രവര്‍ത്തനം അവസാനിപ്പിക്കുകയും അതിര്‍ത്തിയിലെ സുരക്ഷ വര്‍ധിപ്പിക്കുകയും സിറിയയെ സംരക്ഷിക്കുകയുമാണ് തങ്ങളുടെ ലക്ഷ്യമെന്ന് തുര്‍ക്കി വൃത്തങ്ങള്‍ അറിയിച്ചു.
എഫ്-16 യുദ്ധ വിമാനങ്ങള്‍ ഉപയോഗിച്ച് ജറാബ്‌ലസിലും ഹലബിലും സമീപത്തുള്ള കക്‌ലിജാ ഗ്രാമത്തിലും ആക്രമണം നടത്തിയിട്ടുണ്ട്. യുഎസ് പിന്തുണയോടെ സിറിയയില്‍ ഐഎസിനെതിരേ ആക്രമണം നടത്തുന്ന വിമതര്‍ക്കും തുര്‍ക്കി സഹായം നല്‍കുന്നതായാണ് വിവരം. ആക്രമണത്തില്‍ തുര്‍ക്കി കുര്‍ദുകളേയും ലക്ഷ്യം വയ്ക്കുന്നതായാണ് വിവരം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss