|    Jul 22 Sun, 2018 4:58 am
FLASH NEWS
Home   >  Todays Paper  >  page 9  >  

സിറിയയിലെ സുരക്ഷിത മേഖലകളില്‍ യുഎസ് വിമാനങ്ങളെ വിലക്കി റഷ്യ

Published : 6th May 2017 | Posted By: fsq

 

ദമസ്‌കസ്: ആഭ്യന്തര യുദ്ധം രൂക്ഷമായ സിറിയയില്‍ റഷ്യയും തുര്‍ക്കിയും ഇറാനും ധാരണയിലെത്തിയ നിര്‍ദിഷ്ട സുരക്ഷിത മേഖലകളില്‍ പ്രവേശിക്കുന്നതില്‍നിന്ന് യുഎസ് നേതൃത്വത്തിലുള്ള സഖ്യസേനാ വിമാനങ്ങള്‍ക്കു വിലക്കേര്‍പ്പെടുത്തിയതായി റഷ്യന്‍ പ്രതിനിധി. കസാഖിസ്താനിലെ സമാധാന ഉച്ചകോടിയില്‍ റഷ്യയെ പ്രതിനിധീകരിച്ച അലക്‌സാണ്ടര്‍ ലാവ്‌റന്‍ടീവാണ് ഇക്കാര്യമറിയിച്ചത്. വ്യാഴാഴ്ചയാണ് യുദ്ധ നിയന്ത്രണ മേഖലകള്‍ കൊണ്ടുവരാന്‍ റഷ്യയും തുര്‍ക്കിയും ഇറാനും ധാരണയിലെത്തിയത്. ഇദ്‌ലിബ്, ലതാകിയ, ഹോംസ് തുടങ്ങിയവിടങ്ങളും ദമസ്‌കസും സുരക്ഷിത മേഖലകളായി പ്രഖ്യാപിച്ചതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss