|    Jul 28 Fri, 2017 10:26 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

സിറിയയിലെ വെടിനിര്‍ത്തല്‍; റഷ്യയുമായുള്ള ചര്‍ച്ചയില്‍ നിന്ന് യുഎസ് പിന്മാറി

Published : 5th October 2016 | Posted By: SMR

വാഷിങ്ടണ്‍: സിറിയയിലെ ഹലബില്‍ റഷ്യന്‍ സേനയുടെ വ്യോമാക്രമണം തുടരുന്ന പശ്ചാത്തലത്തില്‍ വെടിനിര്‍ത്തല്‍ കരാറിനായുള്ള ചര്‍ച്ച യുഎസ് നിര്‍ത്തിവച്ചു.
റഷ്യന്‍ വ്യോമാക്രമണം നിലവിലെ കരാറുകള്‍ക്ക് വിരുദ്ധമാണെന്ന നിലപാടാണ് യുഎസിന്. റഷ്യന്‍ വ്യോമസേനയും സിറിയന്‍ സേനയും ആഴ്ചകളായി ഹലബില്‍ തുടര്‍ന്നു വരുന്ന ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് നടപടിയെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി അറിയിച്ചു. നയതന്ത്ര മര്യാദകളോടുകൂടിയാണ് തങ്ങള്‍ പിന്‍മാറുന്നതെന്നും കെറി പ്രസ്താവനിയില്‍ പറഞ്ഞു. നേരത്തേ വെടിനിര്‍ത്തല്‍ കരാര്‍ കൊണ്ടുവന്നത് യുഎസിന്റെയും റഷ്യയുടെയും നേതൃത്വത്തിലായിരുന്നു. കരാര്‍ ലംഘിക്കപ്പെട്ടതിന്റെ പേരില്‍ ഇരുരാജ്യങ്ങളും പരസ്പരം പഴിചാരുകയാണ്.
കരാര്‍ ലംഘനത്തിനു പിന്നാലെ ഹലബില്‍ വിമതര്‍ക്കെതിരായ ആക്രമണം റഷ്യന്‍ വ്യോമ പിന്തുണയോടെ സിറിയന്‍ സര്‍ക്കാര്‍ പുനരാരംഭിച്ചിരുന്നു. അതേസമയം, യുഎസിന്റെ നടപടിയെ അപലപിച്ച റഷ്യ സിറിയയില്‍ യുഎസിന് സംഭവിച്ച പിഴവിനെ മറച്ചുവയ്ക്കാനുള്ള ശ്രമമാണെന്നും ആരോപിച്ചു.
ഹലബ് ജനതയുടെ മനുഷ്യാവകാശങ്ങള്‍ യുഎസ് കാണുന്നില്ലെന്നും അവര്‍ കുറ്റപ്പെടുത്തി. പ്രഖ്യാപനത്തിനു പിറകേ യുഎസുമായുള്ള പ്ലൂട്ടോണിയം ഇടപാടുകള്‍ റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവില്‍ റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിന്‍ ഒപ്പുവച്ചു.
അതിനിടെ സിറിയയില്‍ നടത്തുന്ന ആക്രമണത്തിനെതിരേ യുഎന്‍ മനുഷ്യാവകാശ വിഭാഗം ഹൈക്കമ്മീഷണര്‍ സെയ്ദ് റാഅത് അല്‍ ഹുസയ്ന്‍ റഷ്യക്ക് മുന്നറിയിപ്പ് നല്‍കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക