|    Oct 23 Mon, 2017 6:18 am
Home   >  Todays Paper  >  page 9  >  

സിറിയയിലെ വധശ്രമം; പാത്രിയാര്‍ക്കീസ് ബാവ സുരക്ഷിതന്‍

Published : 21st June 2016 | Posted By: SMR

ദമസ്‌കസ്: സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭാതലവന്‍ പരിശുദ്ധ ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയാര്‍ക്കീസ് ബാവ സുരക്ഷിതനെന്ന് സഭാ അധികൃതര്‍ അറിയിച്ചു.
സിറിയയിലെ ഖാമിഷ്‌ലി ജില്ലയില്‍വച്ച് സഭാതലവനെതിരേ കഴിഞ്ഞ ദിവസം വധശ്രമം നടന്നിരുന്നു. അദ്ദേഹത്തിന്റെ അംഗരക്ഷക സംഘത്തിലെ ഒരാളും ആക്രമണം നടത്തിയയാളും കൊല്ലപ്പെട്ടിരുന്നു.
പാത്രിയാര്‍ക്കീസ് ബാവയ്ക്കു പരുക്കേറ്റില്ല. എട്ടുപേര്‍ക്കു ഗുരുതരമായി പരിക്കേറ്റു. ശരീരത്തില്‍ ബോംബു ഘടിപ്പിച്ചായിരുന്നു അക്രമി എത്തിയത്. ഐഎസിന്റെയും വിമതരുടെയും സാന്നിദ്ധ്യം ശക്തമായ മേഖല കൂടിയാണിത്. അടിയന്തരസാഹചര്യം കണക്കിലെടുത്ത് പാശ്ചാത്യരാജ്യങ്ങളില്‍ നിന്നും കൂടുതല്‍ സുരക്ഷാസേനയെ മേഖലയിലേക്കയക്കുമെന്ന് സഭാനേതൃത്വം അറിയിച്ചിട്ടുണ്ട്.
ബാവയുടെ ജന്മനാടായ ഖാമിഷ്‌ലിയിലെ ഖ്വാതിയില്‍ 1915ലെ സെയ്‌ഫോ കൂട്ടക്കൊലയില്‍ മരിച്ചവരെ അനുസ്മരിക്കാന്‍ ചേര്‍ന്ന ചടങ്ങിനിടെയായിരുന്നു ആക്രമണം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക