|    Jul 20 Thu, 2017 6:09 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

സിറിയയിലെ ഐഎസ് കുര്‍ദ് മേഖലകളില്‍ തുര്‍ക്കി ആക്രമണം

Published : 24th August 2016 | Posted By: SMR

അങ്കാറ: വടക്കന്‍ സിറിയയിലെ അതിര്‍ത്തിപ്രദേശത്തുള്ള ഐഎസ്-കുര്‍ദ് മേഖലയില്‍ തുര്‍ക്കി ബോംബാക്രമണം നടത്തി. തുര്‍ക്കി-സിറിയ അതിര്‍ത്തിനഗരമായ ഗാസിയാന്‍തെപില്‍ ഐഎസിനെതിരേ തുര്‍ക്കി വ്യോമ പിന്തുണയോടെ 1500ലധികം വിമതരും ആക്രമണം നടത്തുന്നുണ്ട്. ഫ്രീ സിറിയന്‍ ആര്‍മി എന്ന പേരിലാണ് ഇവര്‍ ആക്രമണം നടത്തുന്നതെന്ന് വക്താവിനെ ഉദ്ധരിച്ച് റോയിറ്റേഴ്‌സ് വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു. ജറാബ്‌ലസില്‍ ഐഎസിനെതിരേയും കുര്‍ദുകളെ (വൈപിജി) തുരത്താനും തുര്‍ക്കി ആക്രമണം ആരംഭിച്ചു കഴിഞ്ഞു. കഴിഞ്ഞ ദിവസം ഗാസിയാന്‍തെപില്‍ കുര്‍ദ് വിവാഹപ്പാര്‍ട്ടിക്കിടെ ഐഎസ് നടത്തിയ ആക്രമണത്തില്‍ 53 പേര്‍ മരിച്ചിരുന്നു.
വൈപിജി തുര്‍ക്കിയിലെ കുര്‍ദിസ്താന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടിയുമായി (പികെകെ) ചേര്‍ന്ന് ഭീഷണിയുയര്‍ത്തിയേക്കുമെന്നാണ് തുര്‍ക്കിയുടെ പേടി. ഐഎസില്‍ നിന്നും വൈപിജി പ്രവര്‍ത്തകര്‍ പിടിച്ചെടുത്ത മാന്‍ബിജിലും കുര്‍ദുകളെ തുരത്താന്‍ തുര്‍ക്കി ആക്രമണം നടത്തുന്നുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക