|    May 27 Sat, 2017 3:47 pm
FLASH NEWS

സിറിയയിലെ ഇടപെടല്‍ ശക്തമാക്കുമെന്ന് തുര്‍ക്കി

Published : 21st August 2016 | Posted By: SMR

ഇസ്താംബൂള്‍: സിറിയയിലെ ആഭ്യന്തര പ്രതിസന്ധി അഭിമുഖീകരിക്കുന്നതിനായി അടുത്ത ആറുമാസത്തില്‍ കൂടുതല്‍ ഇടപെടല്‍ നടത്തുമെന്ന് തുര്‍ക്കി പ്രധാനമന്ത്രി ബിന്‍ അലി യില്‍ദിരിം. സിറിയന്‍ പ്രസിഡന്റിന് രാജ്യത്തെ നയിക്കുന്നതിനുള്ള ഇടക്കാല ചുമതല സ്വീകരിക്കാം. പക്ഷേ സിറിയയുടെ ഭാവിയില്‍ അസദിന് വലിയ കാര്യമില്ലെന്നും യില്‍ദിരിം പ്രതികരിച്ചു. കുര്‍ദുകള്‍ സിറിയക്ക് ഭീഷണിയാണെന്നും യില്‍ദിരിം ചൂണ്ടിക്കാട്ടി. സിറിയയില്‍ കുര്‍ദുകള്‍ ശക്തിപ്രാപിച്ചാല്‍ തുര്‍ക്കിയിലെ കുര്‍ദുകളുമായി ചേര്‍ന്ന് രാജ്യത്തിനു ഭീഷണിയാവാന്‍ സാധ്യതയുണ്ടെന്നു യില്‍ദിരിം അഭിപ്രായപ്പെട്ടു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day