|    May 24 Wed, 2017 6:12 am
FLASH NEWS

സിറിയന്‍ സൈന്യത്തിനു നേരെ വിമതരുടെ ആക്രമണം

Published : 13th July 2016 | Posted By: SMR

ദമസ്‌കസ്: സിറിയയിലെ ഹലബില്‍ സര്‍ക്കാര്‍ സൈന്യത്തിനെതിരേ വിമതര്‍ തിരിച്ചടി നടത്തി. ഹലബിലെ വിമത നിയന്ത്രണമേഖലയിലേക്കുള്ള അവസാനത്തെ ഗതാഗത മാര്‍ഗമായ കാസെല്ലോറോഡ് സര്‍ക്കാര്‍ സൈന്യം തടഞ്ഞിരുന്നു. ഇതിനെത്തുടര്‍ന്നാണ് വിമതര്‍ കഴിഞ്ഞദിവസം ആക്രമണം ആരംഭിച്ചത്. ആക്രമണത്തില്‍ 19 സൈനികര്‍ കൊല്ലപ്പെട്ടതായി സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് അറിയിച്ചു. പഴയ നഗരത്തിലെ തുരങ്കത്തിനുനേര്‍ക്ക് വിമതര്‍ നടത്തിയ ആക്രമണത്തിലായിണ് സൈനികര്‍ കൊല്ലപ്പെട്ടത്.
സംഘര്‍ഷമേഖലകളില്‍ സര്‍ക്കാര്‍ സൈന്യത്തിന്റെ വ്യോമാക്രമണങ്ങള്‍ തുടരുന്നതായാണ് വിവരം. തിങ്കളാഴ്ച സൈന്യം വിമതമേഖലകളില്‍ നടത്തിയ ആക്രമണത്തില്‍ 13 സിവിലിയന്‍മാര്‍ കൊല്ലപ്പെട്ടിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day