|    Oct 21 Sun, 2018 1:05 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

സിറിയന്‍ സൈനിക കേന്ദ്രത്തില്‍ ഇസ്രയേല്‍ വ്യോമാക്രമണം

Published : 8th September 2017 | Posted By: fsq

 

ദമസ്‌കസ്: പടിഞ്ഞാറന്‍ സിറിയയിലെ മേസ്യാഫിലല്‍ സൈനിക കേന്ദ്രത്തില്‍ ഇസ്രായേലി യുദ്ധവിമാനത്തില്‍ നിന്നുള്ള വ്യോമാക്രമണത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. വ്യോമാക്രമണത്തെത്തുടര്‍ന്ന് വലിയ തോതില്‍ നാശനഷ്ടമുണ്ടായതായി സിറിയയുടെ സന വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു. ലബനീസ് വ്യോമമേഖലയില്‍ നിന്നാണ് ഇസ്രായേലി ജെറ്റ് വിമാനം എത്തിയതെന്നും സംഘര്‍ഷത്തിനു കാരണമാവുന്നതാണ് ഈ നീക്കമെന്നും സിറിയ പ്രതികരിച്ചു. ഇന്നലെ പുലര്‍ച്ചെ 2.42നായിരുന്നു വ്യോമാക്രമണം. വിമാനത്തില്‍ നിന്ന് നിരവധി തവണ മിസൈല്‍ വര്‍ഷമുണ്ടായതായും സിറിയന്‍ സൈന്യം ഔദ്യോഗിക വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ആക്രമണം സംബന്ധിച്ച് ഇസ്രായേല്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. സിറിയയില്‍ ഇടപെടുന്ന ലബനീസ്, ഹിസ്ബുല്ല സംഘത്തെയാണ് ഇസ്രായേല്‍ ലക്ഷ്യം വച്ചതെന്നാണ് വിലയിരുത്തല്‍.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss