|    Jun 23 Fri, 2017 2:02 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

സിറിയന്‍ സമാധാന ചര്‍ച്ചയ്ക്ക് ഫ്രാന്‍സ് ആഹ്വാനം ചെയ്തു

Published : 21st November 2016 | Posted By: SMR

പാരിസ്: സിറിയയില്‍ സമാധാനം പുനസ്ഥാപിക്കുന്നതിന് വീണ്ടും ചര്‍ച്ച നടത്താന്‍ ഫ്രാന്‍സിന്റ ആഹ്വാനം. വിമത അധീനതയിലുള്ള ഹലബില്‍ സര്‍ക്കാര്‍ സൈന്യം നടത്തുന്ന ആക്രമണങ്ങളെ ഫ്രഞ്ച് വിദേശകാര്യമന്ത്രി അപലപിച്ചു. സമാധാന ചര്‍ച്ച പുനരാരംഭിക്കണമെന്നും ജീന്‍ മാര്‍ക് അയ്‌റോള്‍ട്ട്‌സ് പറഞ്ഞു. ഖത്തറില്‍ വിമത വിഭാഗമായ സിറിയന്‍ ഹൈ നെഗോസിയേഷന്‍ കമ്മിറ്റിയുടെ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയതിനു ശേഷമാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. ചര്‍ച്ചയ്ക്ക് നേതൃത്വം വഹിക്കാന്‍ താന്‍ തയ്യാറണെന്നും ഹലബിനെ തകരാന്‍ അനുവദിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ഹലബില്‍ 250,000ത്തോളം സിവിലിയന്‍മാരാണ് ഇപ്പോഴും കുടുങ്ങിക്കിടക്കുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക