|    Oct 20 Fri, 2017 10:54 am
FLASH NEWS
Home   >  News now   >  

സിറിയന്‍ വിമതര്‍ യുദ്ധക്കുറ്റങ്ങള്‍ നടത്തിയതായി ആംനസ്റ്റി

Published : 5th July 2016 | Posted By: sdq

ദമസ്‌കസ്: സിറിയയിലെ അഞ്ചു വിമതസംഘങ്ങള്‍ യുദ്ധക്കുറ്റങ്ങള്‍ ചെയ്തതായി അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടന ആംനസ്റ്റി ഇന്റര്‍നാഷനല്‍. വടക്കന്‍ പ്രവിശ്യയായ ഇദ്‌ലിബിന്റെയും ഹലബിന്റെയും ചില ഭാഗങ്ങളില്‍ വിമതര്‍ സിവിലിയന്‍മാരെ ബന്ദികളാക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്നതായി ആംനസ്റ്റിയുടെ റിപോര്‍ട്ടില്‍ ആരോപിക്കുന്നു. അല്‍ നുസ്ര ഫ്രണ്ട്, അഹ്‌റാര്‍ അല്‍ ശാം, നൂറുദ്ദീന്‍ സിന്‍കി, ലെവന്റ് ഫ്രണ്ട്, ഡിവിഷന്‍ 16 എന്നീ സംഘടനകളാണു യുദ്ധക്കുറ്റങ്ങളും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളും നടത്തിയിരിക്കുന്നത്. വിമതരുടെ ആശയങ്ങള്‍ നിഷേധിക്കുകയും നിര്‍ദേശങ്ങള്‍ ലംഘിക്കുകയും ചെയ്യുന്ന സിവിലിയന്‍മാരെ അവര്‍ തട്ടിക്കൊണ്ടുപോവുകയും പീഡിപ്പിക്കുകയും ചെയ്യുന്നു- പശ്ചിമേഷ്യയിലെയും വടക്കന്‍ ആഫ്രിക്കയിലെയും ആംനസ്റ്റിയുടെ ഡയറക്ടര്‍ ഫിലിപ് ലൂഥെര്‍ അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക