|    May 26 Fri, 2017 9:29 am
FLASH NEWS

സിറിയന്‍ യുദ്ധമുഖത്ത് ഒട്ടിച്ചേര്‍ന്ന ഇരട്ടക്കുഞ്ഞുങ്ങള്‍ പിറന്നു

Published : 14th August 2016 | Posted By: SMR

ദമസ്‌കസ്: സിറിയന്‍ സംഘര്‍ഷം കത്തിനില്‍ക്കുന്ന ദൗമയില്‍ പരസ്പരം ഒട്ടിച്ചേര്‍ന്ന ഇരട്ടക്കുഞ്ഞുങ്ങളുടെ ജനനം. നെഞ്ചുകള്‍ ഒട്ടിച്ചേര്‍ന്നും കുടലുകള്‍ മുന്നോട്ടുന്തിയ നിലയിലുമാണ് നവ്‌റാസും മോവാസും ജനിച്ചിരിക്കുന്നത്. ജനനശേഷം മാതാവിനൊപ്പം കുഞ്ഞുങ്ങളെ സുരക്ഷിതമായി ദമസ്‌കസിലുള്ള ആശുപത്രിയിലേക്ക് ആംബുലന്‍സ് മാര്‍ഗം മാറ്റിയിട്ടുണ്ട്. ശസ്ത്രക്രിയ നടത്തി വേര്‍പെടുത്തിയില്ലെങ്കില്‍ വൈകാതെ കുഞ്ഞുങ്ങള്‍ക്ക് ജീവന്‍ നഷ്ടപ്പെടുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ശസ്ത്രക്രിയ നടത്താന്‍ ഡോക്ടര്‍മാര്‍ ലോകാരോഗ്യസംഘടനയുടെ സഹായം ആവശ്യപ്പെട്ടിട്ടുണ്ട്. ഇരുവരുടെയും ആരോഗ്യനില ഇപ്പോള്‍ തൃപ്തികരമാണ്. സിറിയയില്‍ ആഭ്യന്തരസംഘര്‍ഷം ആരംഭിച്ചതുമുതല്‍ സ്ഥിരമായി ഷെല്ലാക്രമണവും പോരാട്ടവും നടക്കുന്ന മേഖലയാണിത്. ദമസ്‌കസിനു വടക്കുഭാഗത്താണ് ദൗമ സ്ഥിതി ചെയ്യുന്നത്. സന്നദ്ധസംഘടനകള്‍ക്ക് സഹായമെത്തിക്കാന്‍ ഏറെ ബുദ്ധിമുട്ടുള്ള മേഖലയാണിത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day