|    Jan 19 Thu, 2017 4:00 am
FLASH NEWS

സിറിയന്‍ യുദ്ധത്തിന്റെ ഭീകരത വിളിച്ചോതുന്ന മറ്റൊരു ചിത്രം കൂടി

Published : 19th August 2016 | Posted By: SMR

MIDEAST-CRISIS_SYR

ദമസ്‌കസ്: സിറിയയിലെ ഹലബ് നഗരത്തില്‍ വ്യോമാക്രമണത്തില്‍ തകര്‍ന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നു രക്ഷപ്പെടുത്തിയതാണ് അഞ്ചുവയസ്സുകാരന്‍ ഒമ്രാന്‍ ദഖ്‌നീഷിനെ. തലയ്ക്ക് പരിക്കേറ്റ നിലയില്‍ സന്നദ്ധപ്രവര്‍ത്തകര്‍ കണ്ടെത്തിയ കുട്ടിയെ ആശുപത്രിയിലെത്തിച്ചു ചികില്‍സ നല്‍കിയ ശേഷം ഇന്നലെ വൈകീട്ടോടെ പുറത്തുവിട്ടു.
കഴിഞ്ഞദിവസം കിഴക്കന്‍ ഹലബില്‍ എട്ടു പേര്‍ കൊല്ലപ്പെടാനിടയായ സിറിയന്‍ സര്‍ക്കാര്‍-റഷ്യന്‍ സഖ്യസേനയുടെ വ്യോമാക്രമണത്തിലാണ് ഒമ്രാന് പരിക്കേറ്റത്. മുഖത്ത് ഗുരുതരമായി പരിക്കേറ്റ് ചോരയൊലിപ്പിച്ച് ആംബുലന്‍സില്‍ ഇരിക്കുന്ന് ഒമ്രാന്‍ ദഖ്‌നീഷിന്റെ വീഡിയോ ഹലബ് മീഡിയ സെന്ററാണ് ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ചത്.
വ്യോമാക്രമണത്തില്‍ തകര്‍ന്ന കെട്ടിടത്തിനുള്ളില്‍ അകപ്പെട്ട ഒമ്രാനെ രക്ഷിച്ച് ആംബുലന്‍സില്‍ ഇരുത്തുന്ന വീഡിയോയും ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നുണ്ട്. പേടിച്ചരണ്ട് ഒന്നും മിണ്ടാതെ നില്‍ക്കുന്ന ഒമ്രാന്റെ മുഖം സിറിയയുടെ ഭയാനകമായ കാഴ്ച ലോകത്തിനു മുമ്പില്‍ തുറന്നുവയ്ക്കുകയാണ്. ആഭ്യന്തരസംഘര്‍ഷം രൂക്ഷമായ സിറിയയില്‍ നിന്നും കുടുംബത്തോടൊപ്പം യൂറോപ്പിലേക്കു കടക്കാന്‍ ശ്രമിക്കവെ ബോട്ടപകടത്തില്‍ മരിച്ച ഐലാന്‍ കുര്‍ദിയുടെ ചിത്രം ഏറെ വേദനയോടെയായിരുന്നു ലോകം നോക്കിക്കണ്ടത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 104 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക