|    Feb 20 Tue, 2018 9:08 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

സിറിയന്‍ പ്രതിസന്ധി : ജനീവ ചര്‍ച്ച നീട്ടിവച്ചതായി റഷ്യ

Published : 28th January 2017 | Posted By: fsq

 

മോസ്‌കോ: സിറിയന്‍ പ്രതിസന്ധിക്ക് രാഷ്ട്രീയ പരിഹാരം സാധ്യമാക്കുന്നതിന് റഷ്യന്‍ മധ്യസ്ഥതയില്‍ അടുത്ത മാസം എട്ടിന് ജനീവയില്‍ നടക്കാനിരുന്ന സമാധാന ചര്‍ച്ചകള്‍ മാസാവസാനത്തേക്ക് നീട്ടിവച്ചതായി റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ഗെ ലവ്‌റോവ്. കാര്യമായ തീരുമാനങ്ങളില്ലാതെ കസാക്കിസ്താനില്‍ അവസാനിച്ച സിറിയന്‍ പ്രതിപക്ഷ കക്ഷികളുമായുള്ള ചര്‍ച്ചയിലാണ് ലവ്‌റോവ് ഇക്കാര്യമറിയിച്ചത്. അതേസമയം, സിറിയന്‍ സര്‍ക്കാരും പ്രതിപക്ഷ കക്ഷികളും തമ്മിലുള്ള രണ്ടാംഘട്ട ചര്‍ച്ച വൈകുന്നത് സംബന്ധിച്ച് യുഎന്നിന്റെ സ്ഥിരീകരണം വന്നിട്ടില്ല. സിറിയക്കു വേണ്ടി തയ്യാറാക്കിയ പുതിയ ഭരണഘടനയുടെ കരട് അസ്താന ചര്‍ച്ചയില്‍ വിതരണം ചെയ്തതായി മോസ്‌കോ വ്യക്തമാക്കി. പാര്‍ലമെന്റിന് കൂടുതല്‍ അധികാരം നല്‍കുന്നതാണ് പുതിയ ഭരണഘടന. അതനുസരിച്ച് പാര്‍ലമെന്റ് പിരിച്ചുവിടാനുള്ള അധികാരം പ്രസിഡന്റിന് ഉണ്ടായിരിക്കില്ല.രാജ്യത്തിന്റെ സുപ്രധാന വിഷയങ്ങളിലും സിറിയന്‍ രാഷ്ട്രത്തിന്റെ അതിര്‍ത്തികള്‍ മാറ്റുന്നത് സംബന്ധിച്ചും ജനഹിത പരിശോധന നടത്താനുള്ള അധികാരവും പാര്‍ലമെന്റിനായിരിക്കും. യുദ്ധം, സമാധാനം, പ്രസിഡന്റിനെ സ്ഥാനഭ്രഷ്ടനാക്കല്‍, ഭരണഘടനാ കോടതി അംഗങ്ങളെ നിശ്ചയിക്കല്‍ തുടങ്ങിയ കാര്യങ്ങളില്‍ തീരുമാനം പാര്‍ലമെന്റിനായിരിക്കുമെന്ന് കരട് വ്യക്തമാക്കുന്നു. സായുധ സേനയുടെ അധികാരം അതിന്റെ സുപ്രീം കമാന്‍ഡറായ പ്രസിഡന്റിനായിരിക്കുമെന്നും അത് സൂചിപ്പിക്കുന്നു. റഷ്യ തയ്യാറാക്കി സിറിയന്‍ കക്ഷികള്‍ക്കിടയില്‍ ഭരണഘടനയുടെ കരട് വിതരണം ചെയ്തിട്ടുണ്ടെങ്കിലും സമ്പൂര്‍ണ വെടിനിര്‍ത്തല്‍ നടപ്പാക്കുകയും അതില്‍ ലംഘനങ്ങള്‍ വരുത്തുന്നില്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്താലല്ലാതെ ചര്‍ച്ചയ്ക്ക് തയ്യാറാവില്ലെന്നാണ് സിറിയന്‍ സായുധ പ്രതിപക്ഷത്തിന്റെ നിലപാട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss