|    Jul 17 Tue, 2018 11:08 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

സിറിയന്‍ പ്രതിപക്ഷ പ്രവര്‍ത്തകയും മകളും തുര്‍ക്കിയില്‍ കൊല്ലപ്പെട്ടു

Published : 24th September 2017 | Posted By: fsq

 

ദമസ്‌കസ്: സിറിയന്‍ പ്രതിപക്ഷ പ്രവര്‍ത്തകയും മകളും തുര്‍ക്കിയിലെ ഇസ്താംബൂളില്‍ കൊല്ലപ്പെട്ടു. ഒരൗബു ബരാകത് (60),  ഹല്ല (23) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇരുവരെയും കുത്തിക്കൊന്നതാണെന്നും തുണിയില്‍ പൊതിഞ്ഞുകെട്ടിയ നിലയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയതെന്നും തുര്‍ക്കി പോലിസ്  അറിയിച്ചു. നാലു ദിവസത്തോളം പഴക്കമുള്ള മൃതദേഹങ്ങള്‍ക്കു മുകളില്‍ ഡിറ്റര്‍ജന്റ് വിതറിയിരുന്നു. ദുര്‍ഗന്ധം പുറത്തുവരാതിരിക്കുന്നതിനാവാം കൊലയാളികള്‍ ഇങ്ങനെ ചെയ്തതെന്ന് പോലിസ് പറഞ്ഞു. സിറിയയിലെ ബശ്ശാറുല്‍ അസദ് ഭരണകൂടത്തിന്റെ വിമര്‍ശകയായിരുന്നു ബരാകത്. പ്രതിപക്ഷ സംഘടനയായ സിറിയ ദേശീയ സഖ്യത്തിലെ അംഗമായിരുന്നു. സിറിയന്‍ സര്‍ക്കാര്‍ തടവുകാര്‍ക്കെതിരേ നടത്തുന്ന പീഡനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ അവര്‍ പുറത്തുവിട്ടിരുന്നു. തുര്‍ക്കിയിലെ സിറിയന്‍ വിഭാഗക്കാര്‍ക്കിടയില്‍ പ്രവര്‍ത്തിച്ച ബരാകത് അഭയാര്‍ഥികളെ സഹായിക്കുന്നതിലും പങ്കാളിയായി. 1980ല്‍ സിറിയയില്‍നിന്ന് പുറത്താക്കപ്പെട്ട ഒരൗബു ബരാകത്  ബ്രിട്ടന്‍, യുഎസ്, സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളില്‍ അഭയം തേടിയിരുന്നു. അതിനു ശേഷമാണ് അവര്‍ തുര്‍ക്കിയിലെത്തിയത്. ദുബയ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓറിയന്റ് ന്യൂസിന്റെ എഡിറ്ററാണ് ഹല്ല ബരാകത്ത്. തുര്‍ക്കിയുടെ ടിആര്‍ടി ടെലിവിഷനിലും പ്രവര്‍ത്തിച്ചിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss