|    Aug 18 Fri, 2017 4:47 am
FLASH NEWS
Home   >  Todays Paper  >  page 9  >  

സിറിയന്‍ ആഭ്യന്തര യുദ്ധം: അസദിന്റെ കൂട്ടാളികള്‍ക്കെതിരേ പുതിയ ഉപരോധത്തിന് യുഎസ്

Published : 17th November 2016 | Posted By: SMR

വാഷിങ്ടണ്‍: സിറിയയില്‍ കൂട്ടക്കുരുതി നടത്തുന്ന അസദ് ഭരണകൂടത്തിനും അവര്‍ക്ക് ഒത്താശ ചെയ്യുന്ന റഷ്യ, ഇറാന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്കും ഉപരോധം ഏര്‍പ്പെടുത്തുന്ന പുതിയ ബില്ല് യുഎസ് പ്രതിനിധിസഭ പാസാക്കി.
യുദ്ധക്കുറ്റങ്ങളില്‍ ഏര്‍പ്പെടുകയും മാനവരാശിക്കെതിരേ കുറ്റകൃത്യങ്ങള്‍ നടത്തുകയും ചെയ്തതിന്റെ പേരിലാണ് നടപടി. ആഭ്യന്തര സംഘര്‍ഷങ്ങളില്‍ തകര്‍ന്നടിഞ്ഞ സിറിയക്ക് മേല്‍ ഉപരോധം ഏര്‍പ്പെടുത്തുന്ന ബില്ല് ജനപ്രതിനിധിസഭ ചൊവ്വാഴ്ചയാണ് പാസാക്കിയത്. അഞ്ചുലക്ഷം പേര്‍ കൊല്ലപ്പെട്ട അഞ്ചുവര്‍ഷം നീണ്ട ആഭ്യന്തര യുദ്ധത്തില്‍ അസദ് ഭരണകൂടം യുദ്ധക്കുറ്റങ്ങളില്‍ ഏര്‍പ്പെട്ടതായും യൂറോപ്പിനെ അഭയാര്‍ഥി പ്രതിസന്ധിയിലേക്ക് നയിച്ചതായും ജനപ്രതിനിധിസഭ ആരോപിച്ചു. ലോകമെമ്പാടും ഭീഷണിയായി പടര്‍ന്നു പന്തലിക്കാന്‍ ഐഎസിന് സിറിയന്‍ ഭരണകൂടം ഇടംനല്‍കിയെന്നും പ്രമേയത്തില്‍ കുറ്റപ്പെടുത്തുന്നു. യുഎസ് പ്രസിഡന്റായി ഡോണള്‍ഡ് ട്രംപ് തിരഞ്ഞെടുക്കപ്പെട്ട് ഒരാഴ്ച തികയുമ്പോഴാണ് ബില്ല് പാസാക്കിയത്. സിറിയന്‍ സര്‍ക്കാരോ അവരെ പിന്തുണയ്ക്കുന്നവരോ നിയന്ത്രിക്കുന്ന വിമാനക്കമ്പനി, ഊര്‍ജ-ടെലികമ്മ്യൂണിക്കേഷന്‍ മേഖലകള്‍ എന്നിവയ്ക്കു സഹായം നല്‍കുന്നവരും  ഉപരോധ പരിധിയില്‍ വരും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക