|    May 29 Mon, 2017 7:51 am
FLASH NEWS

സിറിയന്‍ അഭയാര്‍ഥി ക്യാംപില്‍ റഷ്യന്‍ ആക്രമണം

Published : 14th July 2016 | Posted By: SMR

ദമസ്‌കസ്: സിറിയ-ജോര്‍ദാന്‍ അതിര്‍ത്തിയിലെ അഭയാര്‍ഥി ക്യാംപില്‍ റഷ്യന്‍ വിമാനം ആക്രമണം നടത്തി. ഹമ്മദിലുണ്ടായ ആക്രമണത്തില്‍ 17 പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഈസ്റ്റേണ്‍ ലയേണ്‍സ് എന്നു പേരുള്ള വിമതസംഘത്തിന്റെ അംഗങ്ങളുടെ ബന്ധുക്കളാണ് കൊല്ലപ്പെട്ടത്. ഐഎസിനെതിരേ പോരാട്ടം നടത്തുന്നവരാണിവര്‍.
സിറിയന്‍ സര്‍ക്കാരിനെ പിന്തുണച്ച് മേഖലയില്‍ ആക്രമണം നടത്തുന്ന റഷ്യ സംഭവത്തോട് പ്രതികരിച്ചിട്ടില്ല.
വടക്കുകിഴക്കന്‍ അതിര്‍ത്തിയിലെ താന്‍ഫില്‍ സ്ഥിതി ചെയ്യുന്ന വിമത ക്യാംപിനു നേരെ റഷ്യന്‍ സൈന്യം രണ്ടുതവണ ആക്രമണം നടത്തിയിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day