|    May 21 Mon, 2018 10:30 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

സിറിയന്‍ അഭയാര്‍ഥികള്‍ക്ക് ഖത്തര്‍ റെഡ്ക്രസന്റിന്റെ 3000 തൊഴിലവസരങ്ങള്‍

Published : 25th August 2016 | Posted By: SMR

ദോഹ: ഖത്തര്‍ റെഡ്ക്രസന്റ് സിറിയയില്‍ നടപ്പിലാക്കുന്ന കളിമണ്‍ പാര്‍പ്പിട പദ്ധതിയിലൂടെ സിറിയന്‍ അഭയാര്‍ഥികള്‍ക്ക് 3000 തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നു. കൂടുതല്‍ ചെലവില്ലാത്തതും വിദഗ്ധ തൊഴിലാളികളെ ആവശ്യമില്ലാത്തതുമായ കളിമണ്‍ വീടുകളെയാണ് സിറിയയിലെ വടക്കന്‍ പ്രദേശങ്ങളിലെ ഗോത്രങ്ങള്‍ അധികവും ആശ്രയിക്കുന്നത്.
ചെലവേറിയ നിര്‍മാണ സാധനങ്ങള്‍ ആവശ്യമില്ലായെന്നതും കളിമണ്‍ വീടുകളെ അവലംബിക്കാനുള്ള കാരണങ്ങളിലൊന്നാണ്. സിറിയന്‍ അഭയാര്‍ഥികള്‍ക്ക് ഇത്തരം വീടുകള്‍ നിര്‍മിക്കാനുള്ള പരിശീലനമാണ് ഖത്തര്‍ റെഡ്ക്രസന്റിന്റെ നേതൃത്വത്തില്‍ നല്‍കുന്നത്.
60, 36, 24 ചതുരശ്ര മീറ്ററുകളിലായി 2100 വീടുകള്‍ നിര്‍മിക്കാനാണ് ഖത്തര്‍ റെഡ്ക്രസന്റ് പദ്ധതിയിട്ടിരിക്കുന്നത്. അഫ്‌സ് പ്രവിശ്യയില്‍ 100 കളിമണ്‍ വീടുകള്‍ നിര്‍മിച്ചുകൊണ്ട് 2015ലാണ് റെഡ്ക്രസന്റ് ഈ പദ്ധതിക്ക് തുടക്കമിട്ടത്. പരീക്ഷണാര്‍ഥം തുടങ്ങിയ ഈ പദ്ധതി വിജയകരമായതിനെത്തുടര്‍ന്ന് കൂടുതല്‍ വീടുകള്‍ നിര്‍മിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss