|    Nov 19 Sun, 2017 9:39 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

സിറിയന്‍ അഭയാര്‍ഥികള്‍ക്കായി 1.5 മില്യണ്‍ റിയാല്‍ സമാഹരിച്ചു

Published : 11th July 2016 | Posted By: sdq

ദോഹ: റീച്ച് ഔട്ട് റ്റു ഏഷ്യ(റോട്ട)യുടെ വാര്‍ഷിക ലേഡീസ് ഘബ്ഗ മ്യൂസിയം ഓഫ് ഇസ്‌ലാമിക് ആര്‍ട്ട്(മിയ) പാര്‍ക്കില്‍ നടന്നു. റോട്ട ചെയര്‍പേഴ്‌സണ്‍ ശെയ്ഖ അല്‍ മയാസ ബിന്‍ത് ഹമദ് ആല്‍ഥാനിയുടെ മുഖ്യകാര്‍മികത്വത്തിലായിരുന്നു ലേഡീസ് ഘബ്ഗ. ശൈഖ മയാസയും പങ്കെടുത്തു.
പരിപാടിയിലൂടെ സിറിയന്‍ അഭയാര്‍ഥികള്‍ക്കായി 1.5മില്യണ്‍ ഖത്തര്‍ റിയാല്‍ സമാഹരിച്ചു.
ലബനാനിലെ സിറിയന്‍ അഭയാര്‍ഥികള്‍ക്ക് പിന്തുണ നല്‍കുന്നതിനും സഹായ പദ്ധതികള്‍ നടപ്പാക്കുന്നതിനുമാണ് ഈ തുക ചെലവഴിക്കുക. ഖത്തരി ബിസിനസ് വുമണ്‍ അസോസിയേഷനുമായി സഹകരിച്ചാണ് വനിതകള്‍ക്കു മാത്രമായുള്ള പരിപാടി സംഘടിപ്പിച്ചത്.
ഖത്തറിലെയും മേഖലയിലെയും ഏറ്റവും പ്രമുഖമായ വനിതാ വ്യവസായപ്രമുഖരും മറ്റ് ഉന്നത വ്യക്തിത്വങ്ങളും ലേഡീസ് ഘബ്ഗയില്‍ പങ്കെടുത്തു. മേഖല നേരിടുന്ന മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും ആശയവിനിമയം നടത്തുന്നതിനും അഭിപ്രായങ്ങള്‍ പങ്കുവയ്ക്കുന്നതിനും ലഭിച്ച മികച്ച അവസരമാണിതെന്നു വനിതാ വ്യവസായ പ്രമുഖ ജവഹര്‍ അല്‍ കുവാരി ചൂണ്ടിക്കാട്ടി. റോട്ടയുടെ പത്താം വാര്‍ഷികവും കഴിഞ്ഞ ഒരു പതിറ്റാണ്ടില്‍ റോട്ട കൈവരിച്ച നേട്ടങ്ങളും വ്യക്തമാക്കുന്ന വീഡിയോ പ്രദര്‍ശനവും നടന്നു.
എല്ലാ വര്‍ഷവും ലേഡീസ് ഘബ്ഗയിലൂടെ തുക സമാഹരിക്കുന്നുണ്ടെന്നും സമൂഹത്തില്‍ ഗുണപരമായ പ്രതിഫലനങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും റോട്ട വൊളന്റീയര്‍ മുനീറ ആല്‍ഥാനി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക