|    Aug 21 Tue, 2018 7:27 am
FLASH NEWS

സിറാജുന്നീസ കൊല്ലപ്പെട്ടിട്ട് 26 വര്‍ഷം; സെമിനാര്‍ ഇന്ന്

Published : 15th December 2017 | Posted By: kasim kzm

പാലക്കാട്: പുതുപ്പള്ളിത്തെരുവില്‍ പോലിസ് വെടിവയ്പ്പില്‍ സിറാജുന്നിസ കൊല്ലപ്പെട്ടിട്ട് ഇന്നേക്ക് 26വര്‍ഷം. ഡിസംബര്‍ 15 സിറാജുന്നി വധം പോലിസ് ഭീകരതയുടെയും നീതി നിഷേധത്തിന്റെയും 26വര്‍ഷങ്ങള്‍ എന്ന പ്രമേയത്തില്‍ എസ്ഡിപിഐ ജില്ലാ കമ്മിറ്റി സെമിനാര്‍ സംഘടിപ്പിക്കുന്നു. ഇന്ന് വൈകീട്ട് 4ന് എന്‍എംആര്‍ ഹാളില്‍ നടക്കുന്ന പരിപാടി ദേശീയ പ്രസിഡന്റ് എ സഈദ് ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് എസ് പി അമീര്‍ അലി അധ്യക്ഷത വഹിക്കും. വിളയോടി ശിവന്‍കുട്ടി (സംസ്ഥാന പ്രസിഡന്റ്, എന്‍സിഎച്ച്ആര്‍ഒ കേരളാ ചാപ്റ്റര്‍ ), അഡ്വ. പി എ പൗരന്‍ ( സംസ്ഥാനസെക്രട്ടറി, പിയുസിഎല്‍ കേരള), അഡ്വ. തുഷാര്‍ നിര്‍മ്മല്‍ സാരഥി ( സംസ്ഥാന സെക്രട്ടറി, ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം), കെ എ മുഹമ്മദ് ഷമീര്‍ ( സംസ്ഥാന പ്രസിഡന്റ്, കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ), സി എ റഊഫ് ( സംസ്ഥാന സമിതിയംഗം, പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ) സംസാരിക്കും. സി അബ്ദുന്നാസര്‍, സക്കീര്‍ ഹുസൈന്‍, അഷ്‌റഫ് കെ പി, മജീദ് കെ എ, എം ഉസ്മാന്‍, എ വൈ കുഞ്ഞിമുഹമ്മദ്, അബൂത്വാഹിര്‍, ഒ എച്ച് കലീല്‍ പങ്കെടുക്കും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss