|    Mar 27 Mon, 2017 10:04 pm
FLASH NEWS

സിയാചിനില്‍ മരിച്ച സൈനികനോട് സംസ്ഥാനസര്‍ക്കാര്‍ അനാദരവ് കാണിച്ചതായി പരാതി

Published : 15th February 2016 | Posted By: G.A.G

SIACHIN-SUDHEESHന്യൂഡല്‍ഹി : സിയാചിന്‍ മലകളില്‍ മഞ്ഞുവീഴ്ചയില്‍ മരിച്ച മലയാളി സൈനികനോട് സംസ്ഥാന സര്‍ക്കാര്‍ അനാദരവ് കാണിച്ചതായി പരാതിയുയരുന്നു. മരണമടഞ്ഞ്്് ദിവസങ്ങള്‍ക്കു ശേഷം ഡല്‍ഹിയില്‍ എത്തിച്ച ലാന്‍സ് നായിക് സുധീഷിന്റെ മൃതദേഹം ഏറ്റുവാങ്ങാന്‍ സര്‍ക്കാര്‍ പ്രതിനിധികള്‍ ആരും എത്തിയില്ലെന്നാണ് ആക്ഷേപം. ഇന്നു രാവിലെ 11.30ഓടെയാണ് ഡല്‍ഹിയിലെത്തിയത്്. സുധീഷിനോടൊപ്പം മരണമടഞ്ഞ ഒന്‍പതു പേരുടെയും മൃതദേഹങ്ങള്‍ ഏറ്റുവാങ്ങാന്‍ അതാത് സംസ്ഥാനങ്ങളുടെ പ്രതിനിധികളെത്തിയിരുന്നുവെങ്കിലും കേരളത്തില്‍ നിന്ന്് ആരും എത്താത്തത് ഏറെ ശ്രദ്ധിക്കപ്പെട്ടു.  മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള റെസിഡന്റ് കമ്മീഷണര്‍മാരാണ് മറ്റു മൃതദേഹങ്ങള്‍ ഏറ്റുവാങ്ങിയത്്. ഡല്‍ഹിയിലെ ചടങ്ങുകള്‍ക്കു ശേഷം ഇന്നുച്ചകഴിഞ്ഞ്്് സുധീഷിന്റെ മൃതദേഹം തിരുവനന്തപുരത്തെത്തിക്കും.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day