|    Dec 19 Wed, 2018 3:33 am
FLASH NEWS

സിയയുടെ മരണം: ക്രൂരമര്‍ദനത്തെ തുടര്‍ന്നെന്ന്

Published : 27th August 2018 | Posted By: kasim kzm

കോഴിക്കോട്: ഈസ്റ്റ് കോട്ടപ്പറമ്പിലെ സിയയുടെ മരണം കൊലപാതകമെന്ന് പോലിസ്. തലയ്‌ക്കേറ്റ ക്ഷതമാണ് സിയയുടെ മരണത്തിന് കാരണമായതെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട്. മരിക്കുന്നതിന് മുമ്പ് സിയ ക്രൂരമായ മര്‍ദനത്തിനിരയായതായും വാരിയെല്ലിനും മുഖത്തും മര്‍ദനമേറ്റിരുന്നതായും പോലിസ് പറഞ്ഞു. മുഖത്താണ് കൂടുതല്‍ പാടുകളുള്ളത്. കൊലപാതകമാണെന്ന് പോലിസിന് ആദ്യഘട്ടത്തില്‍ തന്നെ വ്യക്തമായിരുന്നു. സിയയെ കൊലപ്പെടുത്തിയതാരാണെന്നതു സംബന്ധിച്ചുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം കണ്ടെത്തിയ സ്ഥലത്തിനു ചുറ്റും പോലിസ് പരിശോധന നടത്തിയിരുന്നു. എന്നാല്‍ പ്രതിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല. വ്യാഴാഴ്ച രാവിലെയാണ് കോട്ടപറമ്പ് ആശുപത്രിയ്ക്കു മുന്നിലെ ഈസ്റ്റ് കോട്ടപ്പറമ്പ് സ്വദേശി സിയയെ (45) ഗുരുതരപരിക്കുകളോടെ ഈസ്റ്റ് കോട്ടപ്പറമ്പ് വട്ടക്കിണറിനു സമീപത്തെ കടയുടെ വരാന്തയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. രക്തം വാര്‍ന്ന നിലയിലായിരുന്നു മൃതദേഹം കണ്ടത്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഈസ്റ്റ് കോട്ടപ്പറമ്പിലെ വട്ടക്കിണറിനു സമീപത്താണ് സിയയുടെ വീടെങ്കിലും ഇദ്ദേഹം വീട്ടില്‍ താമസിക്കാറില്ലായിരുന്നു. കട വരാന്തയിലും മറ്റുമാണ് താമസിച്ചിരുന്നത്. തന്റെ കുടുംബസ്വത്ത് വേണമെന്ന് പറഞ്ഞ് സിയ നിരന്തരം വീട്ടിലെത്തി ബഹളം വയ്ക്കാറുണ്ടെന്നും കഴിഞ്ഞ ദിവസവും ഇത്തരത്തില്‍ ബഹളമുണ്ടാക്കിയപ്പോള്‍ പോലിസെത്തി ഇയാളെ തിരിച്ചയയ്ക്കുകയായിരുന്നുവെന്നും കസബ പോലിസ് അറിയിച്ചു. കസബ സിഐ ഹരിപ്രസാദും എസ്‌ഐ വി സിജിത്തുമാണ് സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss