|    Dec 15 Fri, 2017 12:25 am
FLASH NEWS
Home   >  National   >  

സിമി പ്രവര്‍ത്തകരെ വെടിവച്ചു കൊന്നതില്‍ അന്വേഷണമില്ല

Published : 1st November 2016 | Posted By: Navas Ali kn

1477921157_simi-encounter

ഭോപ്പാല്‍: സിമി പ്രവര്‍ത്തകരായ എട്ടു തടവുകാരെ ജയില്‍ചാട്ടത്തിന്റെ പേരില്‍ വെടിവെച്ചു കൊന്ന സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന ആവശ്യം മധ്യപ്രദേശ് അഭ്യന്തരമന്ത്രി ഭൂപേന്ദ്ര സിങ് നിരാകരിച്ചു. ജയില്‍ ചാടിയ തടവുകാരെ വെടിവെച്ചു കൊന്നതില്‍ അന്വേഷണം നടത്തില്ലെന്നും എന്നാല്‍ തടവുകാര്‍ ജയില്‍ ചാടിയതു സംബന്ധിച്ച് എന്‍ഐഎ അന്വേഷിക്കുമെന്നുമാണ് ചൗഹാന്‍ പറഞ്ഞത്. സിമി പ്രവര്‍ത്തകരെ വെടിവെച്ചു കൊന്ന പോലിസ് സംഘാംഗങ്ങള്‍ക്ക് പാരിതോഷികവും മന്ത്രി പ്രഖ്യാപിച്ചു. ഏറ്റുമുട്ടല്‍ കൊല സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ്,സിപിഎം,ബിഎസ്പി തുടങ്ങി വിവിധ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക