|    Sep 23 Sat, 2017 11:31 pm
FLASH NEWS
Home   >  National   >  

സിമി പ്രവര്‍ത്തകരുടെ ഏറ്റുമുട്ടല്‍ കൊല: വിമര്‍ശനവുമായി രാഷ്ട്രീയ പാര്‍ട്ടികള്‍

Published : 31st October 2016 | Posted By: Navas Ali kn

1477921157_simi-encounter

അതീവ സുരക്ഷയുള്ള ഭോപ്പാല്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും തടവുചാടിയ എട്ട് സിമി പ്രവര്‍ത്തകരെ പോലിസ് വെടിവെച്ചു കൊന്ന സംഭവത്തില്‍ വിമര്‍ശനവുമായി വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍. തിങ്കളാഴ്ച്ച പുലര്‍ച്ചെ രണ്ടിനും മൂന്നിനുമിടയിലാണ് പ്രതികള്‍ ജയില്‍ ചാടിയതായി പോലിസ് പറയുന്നത്. സ്പൂണ്‍ കത്തിപോലെയാക്കി ജയില്‍ വാര്‍ഡനെ കൊന്നുവെന്നും പോലിസ് പറയുന്നുണ്ട്. ജയില്‍ ചാടി രക്ഷപ്പെട്ട പ്രതികളെല്ലാവരും പോലിസിന് വെടിവെച്ചു കൊല്ലാന്‍ പാകത്തില്‍ എങ്ങിനെ ഒന്നിച്ച് ഒരേ സ്ഥലത്ത് എത്തിയെന്നാണ് ആം ആദ്മി പാര്‍ട്ടി എംഎല്‍എ അല്‍ക്കാ ലാംബ ചോദിക്കുന്നത്. ഇത് ആശ്ചര്യമുളവാക്കുന്നുവെന്നും അവര്‍ പറഞ്ഞു. സംഭവം വ്യാജ ഏറ്റുമുട്ടലാണ് എന്ന് സംശയമുണ്ടെന്നാണ് മധ്യപ്രദേശ് കോണ്‍ഗ്രസ് പ്രസിഡന്റ് ദിഗ് വിജയ് സിങ് പ്രതികരിച്ചത്. ഏറ്റുമുട്ടല്‍ കൊല സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ കമല്‍നാഥ് ആവശ്യപ്പെട്ടു. സിമി പ്രവര്‍ത്തകരുടെ ജയില്‍ചാട്ടവും ഉടനെയുള്ള വെടിവെച്ചു കൊല്ലലും സുപ്രീം കോടതി ജഡ്ജി അന്വേഷിക്കണമെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഉവൈസി പറഞ്ഞു.
സിമി പ്രവര്‍ത്തകരെ പോലിസ് വെടിവെച്ചു കൊല്ലുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സംഭവസ്ഥലത്ത് ഉടന്‍ എത്തിയ ഗ്രാമവാസികളിലൊരാള്‍ മൊബൈലില്‍ പകര്‍ത്തിയ ദൃശ്യമാണ് പ്രചരിക്കുന്നത്. നിലത്തു കിടക്കുന്നയാളെ പോലിസ് വെടിവെച്ചു കൊല്ലുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ആയുധ ധാരികളല്ലാതിരുന്നിട്ടും ജയില്‍ചാടിയ വിചാരണ തടവുകാരെ വെടിവെച്ചു കൊന്ന പോലിസ് നടപടി സംശയമുളവാക്കുന്നുണ്ടെന്ന് വിവിധ ദേശീയ മാധ്യമങ്ങളും തെളിവുകളുദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക