|    Aug 17 Thu, 2017 3:16 am
FLASH NEWS
Home   >  Todays Paper  >  page 7  >  

സിമി തടവുകാരെ വെടിവച്ച് കൊന്നതിനെതിരേ മതപണ്ഡിതര്‍

Published : 3rd November 2016 | Posted By: SMR

ന്യൂഡല്‍ഹി: ഭോപാല്‍ സെന്‍ട്രല്‍ ജയിലിലെ സിമി തടവുകാരെ വെടിവച്ചു കൊന്നത് അവിശ്വസനീയമാണെന്നും അന്വേഷിക്കണമെന്നും രാജ്യത്തെ 18 പ്രമുഖ മുസ്‌ലിം പണ്ഡിതര്‍ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. സിമി പ്രവര്‍ത്തകരായ വിചാരണത്തടവുകാര്‍ ജയില്‍ ചാടുകയും ഹെഡ് കോണ്‍സ്റ്റബിളിനെ കൊല്ലുകയും അതിനു ശേഷം അവരെ ജീവനോടെ പിടിക്കുന്നതിനു പകരം കൊല്ലപ്പെടുത്തുകയും ചെയ്ത സാഹചര്യം അവിശ്വസനീയമാണ്.
ഈ മുഴുവന്‍ സംഭവങ്ങളും സുപ്രിംകോടതിയുടെ സിറ്റിങ് ജഡ്ജ് അന്വേഷിക്കണം. വിചാരണത്തടവുകാരെ ഉദ്യോഗസ്ഥരും മാധ്യമങ്ങളും തീവ്രവാദി എന്നു വിശേഷിപ്പിക്കുന്നതും എഴുതുകയും ചെയ്യുന്നത് നിയമവിരുദ്ധമാണ്. ഇത്തരത്തിലുള്ള വാര്‍ത്തകളും ലേഖനങ്ങളും നിരോധിക്കണം.സയ്യിദ് മുഹമ്മദ് മുശ്താഖ് അലി നദ്‌വി, ഖാസി ഭോപാല്‍ സിറ്റി, സയ്യിദ് ബാബര്‍ ഹസന്‍ നദ്‌വി- അസി. ഖാസി, ഭോപാല്‍, കാറി ജാസിം ദാദ് ഖാന്‍- അസി. മുഫ്തി, ഭോപാല്‍, അബ്ദുല്‍ വാഹിദ് നഖ്‌വി- ഡെപ്യൂട്ടി കണ്‍വീനര്‍, സയ്യിദ് ജാവേദ് അക്തര്‍- ജമാഅത്ത് ഇസ്‌ലാമി ഇന്ത്യ, മുഹമ്മദ് മാഹിര്‍- മുസ്‌ലിം വികാസ് പരിഷത്ത്, തീര്‍ സയ്യിദ് മിയാ മുജദ്ദ്ധതി- അമീര്‍ താജുല്‍ മസ്ജിദ്, മുഹമ്മദ് അബ്ദുല്‍ കലാം ഖാസിമി- മുഫ്തി ഭോപാല്‍, ഹാജി മുഹമ്മദ് ഹാറൂണ്‍- ജമീഅത്ത് ഉലമ, മധ്യപ്രദേശ്, മൗലാനാ മുഹമ്മദ് മസീ ആലാം- ഓള്‍ ഇന്ത്യാ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ്, മുഹമ്മദ് ഹാമിദ് റഹ്മാന്‍- ജമാഅത്ത് അഹലെ ഹദീസ്, ഡോ. സയ്യിദ് സഫര്‍ ഹസ്സന്‍- ശഹാദത്ത് ഡക്ക് ട്രസ്റ്റ്, മുഫ്തി അബ്ദുര്‍റസാഖ് ഖാന്‍- ആസാം- മധ്യപ്രദേശ് മുഫ്തി, റഈദ് അഹമ്മദ് ഖാന്‍- അഡീഷണല്‍ മുഫ്തി ഭോപാല്‍, അഡ്വ. സാജിദ് സിദ്ദീഖി – എസ്ഡിപിഐ, മസൂദ് അഹമ്മദ് ഖാന്‍, പ്രഫ. മത്തീന്‍ അഹമ്മദ് സിദ്ദീഖി -മുസ്‌ലിം മജ്‌ലിസെ മുശാവറെ, അത്തീഖ് റഹ്മാന്‍- താമിറെ ബില്ലത്ത് എന്നിവരാണ് സംയുക്ത പ്രസ്താവനയില്‍ ഒപ്പുവെച്ചത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക