|    Oct 16 Tue, 2018 3:26 am
FLASH NEWS
Home   >  Todays Paper  >  page 11  >  

സിമിയോണി കരാര്‍ ദീര്‍ഘിപ്പിച്ചു

Published : 7th September 2017 | Posted By: fsq

 

മാഡ്രിഡ്: അത്‌ലറ്റികോ മാഡ്രിഡ് പരിശീലകന്‍ ഡിയാഗോ സിമിയോണി കരാര്‍ ദീര്‍ഘിപ്പിച്ചു. രണ്ട് വര്‍ഷത്തേക്ക് കരാര്‍ നീട്ടിയ സിമിയോണി 2020 വരെ അത്‌ലറ്റികോ മാഡ്രിഡിനെ പരിശീലിപ്പിക്കും. ഏഴാമത്തെ സീസണിലാണ് സിമിയോണി അത്‌ലറ്റികോ മാഡ്രിഡിന്റെ പരിശീലക കുപ്പായം അണിയുന്നത്. 2011 മുതലാണ് സിമിയോണി പരിശീലകനായത്. 2014ല്‍ സ്പാനിഷ് ലീഗ് കിരീടം അത്‌ലറ്റികോ മാഡ്രിഡിന് നേടികൊടുത്തു കൊണ്ടാണ് സിമിയോണി ശ്രദ്ധ പിടിച്ചുപറ്റിയത്. റയല്‍ മാഡ്രിഡിനെയും ബാഴ്‌സലോണയെയും മറികടന്നായിരുന്നു അന്ന് അത്‌ലറ്റികോയുടെ ജയം. അത്‌ലറ്റികോ രണ്ടു തവണ ചാംപ്യന്‍സ് ലീഗ് ഫൈനലില്‍ കടന്നതും സിമിയോണിക്ക് കീഴിലായിരുന്നു. 2012 യൂറോപ ലീഗ്, യുവേഫ സൂപ്പര്‍ കപ്പ്, 2013 കോപ ഡെല്‍  റേ, 2014 സൂപ്പര്‍ കോപ തുടങ്ങിയ നേട്ടങ്ങളും സിമിയോണിയുടെ പേരിലുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss