|    Oct 21 Sat, 2017 4:13 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

സിമാവോ ഗോളില്‍ നോര്‍ത്ത് ഈസ്റ്റിന് ജയം

Published : 8th November 2015 | Posted By: SMR

കൊല്‍ക്കത്ത: ഐഎസ്എല്ലില്‍ ഇന്നലെ നടന്ന മല്‍സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ അത്‌ലറ്റികോ ഡി കൊല്‍ക്കത്തയ്‌ക്കെതിരേ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിന് അട്ടിമറി ജയം. കൊല്‍ക്കത്ത യെ അവരുടെ തട്ടകമായ സാള്‍ട്ട് ലേക്ക് സ്‌റ്റേഡിയത്തില്‍ നോര്‍ത്ത് ഈസ്റ്റ് എതിരില്ലാത്ത ഒരു ഗോളിനു കൊമ്പുകുത്തിക്കുകയായിരുന്നു. ഒമ്പതാം മിനിറ്റില്‍ മുന്‍ പോര്‍ച്ചുഗീസ് സൂപ്പര്‍ താരം സിമാവോ സബ്രോസ പെനല്‍റ്റിയിലൂടെ നേടിയ ഗോളാണ് നോര്‍ത്ത് ഈസ്റ്റിനു ജയമൊരുക്കിയത്. കാര്‍ലോസ് ലോപസിനെ കൊല്‍ക്കത്ത താരം നാറ്റോ ബോക്‌സിനുള്ളില്‍ വീഴ്ത്തിയതിനെത്തുടര്‍ന്നാണ് റഫറി പെനല്‍റ്റി നല്‍കിയത്.
തുടര്‍ന്നും കളിയിലുടനീളം ആധിപത്യം പുലര്‍ത്തിയ നോര്‍ത്ത് ഈസ്റ്റ് എതിരാളികളെ പ്രതിരോധത്തിലാക്കി. സിമാവോയായിരുന്നു നോര്‍ത്ത് ഈസ്റ്റിന്റെ തുറുപ്പുചീട്ട്. ടീമിന്റെ മുന്നേറ്റങ്ങളിലെ ല്ലാം സിമാവോയുടെ സ്പര്‍ശമുണ്ടായിരുന്നു.
ഈ ജയത്തോടെ കേരള ബ്ലാസ്‌റ്റേഴ്‌സിനെ അവസാന സ്ഥാനത്തേക്കു പിന്തള്ളി നോര്‍ത്ത് ഈസ്റ്റ് (10 പോയിന്റ്) ലീഗില്‍ ഏഴാംസ്ഥാനത്തേക്കു കയറി. കൊല്‍ക്കത്ത ഇതേ പോയിന്റോടെ അഞ്ചാംസ്ഥാനത്തു തുടരുകയാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക