|    Jan 18 Wed, 2017 9:36 am
FLASH NEWS

സിമന്റ് നിര്‍മാതാക്കള്‍ വിപണിയില്‍ കൃത്രിമക്ഷാമം സൃഷ്ടിക്കുന്നതായി ആക്ഷേപം

Published : 3rd August 2016 | Posted By: SMR

തൊടുപുഴ: വിപണിയില്‍ കൃത്രിമക്ഷാമം സൃഷ്ടിച്ച് വിലയറ്റം ഉണ്ടാക്കാനുള്ള വന്‍കിട സിമന്റ് കമ്പനികളുടെ നീക്കം നിര്‍മാണ മേഖലയെ പ്രതിസന്ധിയിലാക്കുന്നു.ഒരു മാസത്തിലധികമായി സംസ്ഥാനത്ത് സിമന്റിന് കടുത്ത ക്ഷാമം നേരിടാന്‍ തുടങ്ങിയിട്ട്.ചെറുകിട നിര്‍മാതാക്കളെയും സാധാരണക്കാരെയും പൊതുമരാമത്തു കരാറുകാരെയുമാണ് ക്ഷാമം ദുരിതത്തിലാക്കുന്നത്.ആവശ്യത്തിന് ആഭ്യന്തര ഉല്‍പ്പാദനം നടന്നിട്ടുണ്ടെങ്കിലും സിമന്റ് പൂഴ്ത്തിവച്ച് സിമന്റ് മാനുഫാക്‌ചേഴ്‌സ് അസോസിയേഷനില്‍ അംഗങ്ങളായ വമ്പന്‍ കമ്പനികളാണ് കൃത്രിമക്ഷാമം ഉണ്ടാക്കുന്നതെന്ന് സിമന്റ് വ്യാപാരികള്‍ പറയുന്നു.ജൂണ്‍ ഒന്നിനുശേഷം സിമന്റ് വരവ് നിലച്ചു.
തുക മുഴുവന്‍ മുന്‍കൂര്‍ വാങ്ങിയാണ് വ്യാപാരികള്‍ക്ക് നിര്‍മാതാക്കള്‍ സിമന്റ് നല്‍കുന്നത്. ഇതില്‍ നിന്ന് വ്യാപാരികള്‍ക്കുള്ള കമീഷന്‍ സാമ്പത്തിക വര്‍ഷാവസാനം ഒരുമിച്ച് നല്‍കുകയാണ് പതിവ്. ജൂണ്‍ വരെയുള്ള ക്രെഡിറ്റില്‍ കമ്പനികളില്‍നിന്ന് കമ്മീഷന്‍ ഇനത്തിലുള്ള തുക ലഭിക്കാതായതോടെ വ്യാപാരികള്‍ സിമന്റ് മാനുഫാക്‌ചേഴ്‌സ് അസോസിയേഷന് കത്തയച്ചിരുന്നു. ജൂണ്‍ ഒന്നുമുതല്‍ സിമന്റ് ന ല്‍കാനില്ലെന്നറിയിക്കുകയാണ് നിര്‍മാണക്കമ്പനികള്‍ ചെയ്തത്.
ശീതസമരം തുടങ്ങി ഒരാഴ്ചയോളമായെങ്കിലും നിലവിലുള്ള സ്‌റ്റോക്ക് മിക്ക കടകളിലും തീര്‍ന്നതോടെയാണ് പ്രശ്‌നം രൂക്ഷമായത്. കടകളില്‍ വ്യാപാരവും കുത്തനെ കുറഞ്ഞു. മഴക്കാലമായതിനാല്‍ കൂടുതല്‍ സ്‌റ്റോക്ക് ആരും എടുത്തുവച്ചിരുന്നുമില്ല. ഏതാനും ചെറുകിട ബ്രാന്‍ഡുകള്‍ മാത്രമാണു സിമന്റ് അയയ്ക്കുന്നത്. സിമന്റ് ക്ഷാമം പരിഹരിച്ചില്ലെങ്കില്‍ വരും ദിവസങ്ങളില്‍ നിര്‍മാണ മേഖലയില്‍ വന്‍ പ്രതിസന്ധി നേരിടേണ്ടി വരുമെന്ന് വ്യാപാരികളും കരാറുകാരും പറയുന്നു. കൂടുതല്‍ വില നല്‍കിയാലും സിമന്റ് ലഭിക്കാത്ത സാഹചര്യത്തില്‍ വന്‍കിട നിര്‍മാതാക്കള്‍ ഉള്‍പ്പെടെ പ്രതിസന്ധിയിലാണ്. മാര്‍ച്ചു വരെ 390 രൂപ വരെ വിലയുണ്ടായിരുന്ന സിമന്റിന് ഇപ്പോ ള്‍ 410 മുതല്‍ 420 വരെ രൂപയായി.500 രൂപയില്‍ എത്തിക്കാനാണ് നിര്‍മാണക്കമ്പനികളുടെ ശ്രമം.മുംബൈയിലും ആന്ധ്ര മാര്‍ക്കറ്റിലും സിമന്റിന് ചില്ലറവിപണിയില്‍ 50 കിലോ ചാക്കൊന്നിന് 230 മുതല്‍ 250 രൂപവരെമാത്രം വിലയുള്ളപ്പോഴാണ് കേരളത്തി ല്‍ വില വര്‍ധനയും ക്ഷാമവും. ഒമ്പതുലക്ഷം ടണ്‍വരെയാണ് പ്രതിമാസമുള്ള ശരാശരി സിമന്റ് ഇറക്കുമതി. അതിപ്പോള്‍ നാലു ടണ്‍വരെയായി താഴ്ന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 18 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക