|    Jul 26 Wed, 2017 10:19 pm
FLASH NEWS

സിമന്റ് ഓര്‍ഡറെടുത്ത് ലക്ഷങ്ങള്‍ തട്ടിയ യുവാവ് അറസ്റ്റില്‍

Published : 18th October 2016 | Posted By: Abbasali tf

പാലക്കാട്: സിമന്റിന് ഓര്‍ഡറെടുത്ത് വ്യാപാരികളേയും ആവശ്യക്കാരേയും കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടുന്ന യുവാവ് വടക്കാഞ്ചേരി പോലിസിന്റെ പിടിയിലായി. പാലക്കാട് സുല്‍ത്താന്‍ പേട്ട സ്വദേശി കണ്ണറ സ്ട്രീറ്റില്‍ അന്‍വര്‍ മൊയ്തീന്‍ (42) ആണ് പോലിസ് പിടിയിലായത്. വാഴക്കോട് സ്വദേശി യൂസഫിന്റെ  പരാതിയെ തുടര്‍ന്ന് പോലിസ് യുവാവിന് വേണ്ടി ഊര്‍ജിതമായ അന്വേഷണം നടത്തി വരുന്നതിനിടയില്‍ കൊയമ്പത്തൂരില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സംഭവത്തെ കുറിച്ച് പോലിസ് പറയുന്നത് ഇങ്ങനെ;  നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന വീടുകളിലെത്തുന്ന അന്‍വര്‍ മൊയ്തീന്‍ കുറഞ്ഞ നിരക്കില്‍ സിമന്റ് ഇറക്കി നല്‍കാമെന്ന് പറയുകയും മാര്‍ക്കറ്റ് വിലയേക്കാള്‍ 30  രൂപ കുറച്ച് പ്രമുഖ ബ്രാന്റ് സിമന്റുകള്‍ നല്‍കാമെന്ന് വിശ്വസിപ്പിച്ച് ഓര്‍ഡര്‍ എടുത്താണ് തട്ടിപ്പ് നടത്തുന്നത്.  ഓര്‍ഡര്‍ എടുത്ത് അടുത്തുള്ള സിമന്റ് വ്യാപാര സ്ഥാപനത്തിലെത്തി ഓര്‍ഡര്‍ നല്‍കും.  സിമന്റ് എത്തുന്ന ദിവസം ഓര്‍ഡര്‍ നല്‍കിയ വീട്ടില്‍ നേരത്തെ എത്തി ഇയാള്‍ സിമന്റ് ഇറക്കുന്നതിനിടയില്‍ വീട്ടുകാരില്‍ നിന്ന് പണം വാങ്ങി അതിവിദഗ്മായി മുങ്ങുകയുമാണ് ചെയ്യുന്നത്.  സിമന്റ് ഇറക്കിയതിന്  ശേഷം വ്യാപാരികള്‍ പണത്തിന് വേണ്ടി എത്തുമ്പോഴാണ് തട്ടിപ്പിനിരയായതായി അറിയുന്നത്. പാലക്കാട്, ആലത്തൂര്‍, വണ്ടൂര്‍, പെരിന്തല്‍മണ്ണ, വാഴക്കോട്  മേഖലകളില്‍ നിന്നായി  വിവിധ കേസുകളില്‍ നാല് ലക്ഷത്തോളം രൂപ യുവാവ് തട്ടിയെടുത്തതായി പോലിസ് അറിയിച്ചു.  തട്ടിപ്പിലൂടെ കൈപറ്റുന്ന പണം  ആര്‍ഭാട ജീവിതം നയിക്കുന്നതിനാണ്  യുവാവ്  ഉപയോഗിച്ചിരുന്നത്. സംഭവത്തെ കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തി വരുകയാണെന്ന് പൊലീസ് അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക