|    Feb 24 Sat, 2018 12:08 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

സിമന്റ്, ഇഷ്ടിക നിര്‍മാണ യൂനിറ്റുകള്‍ പ്രതിസന്ധിയില്‍

Published : 17th December 2017 | Posted By: kasim kzm

കൊച്ചി: അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റം സിമന്റ് ഇഷ്ടിക നിര്‍മാണ യൂനിറ്റുകളെ പ്രതിസന്ധിയിലാക്കുന്നുവെന്ന് റിപോര്‍ട്ട്. സംസ്ഥാനത്തെ 61 ശതമാനം സ്ഥാപനങ്ങളും ഇതുമൂലം പ്രതിസന്ധി നേരിടുന്നതായി സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പിന്റെ 2015-16ലെ റിപോര്‍ട്ട് പറയുന്നു. മെറ്റല്‍, പാറപ്പൊടി എന്നിവയുടെ ദൗര്‍ലഭ്യവും യൂനിറ്റുകള്‍ക്ക് തലവേദന സൃഷ്ടിക്കുകയാണ്. പരമ്പരാഗത ചുടുകട്ടകള്‍ക്ക് ബദലായാണ് സിമന്റ് ഇഷ്ടിക വരുന്നത്. വീട് നിര്‍മിക്കുന്ന സാധാരണക്കാര്‍ക്ക് ഇതിനോട് വലിയ താല്‍പര്യമാണുള്ളത്. ഉറപ്പും അഗ്നിയെ പ്രതിരോധിക്കാനുള്ള ശേഷിയും ഇതിന് കാരണമാണ്. സംസ്ഥാനത്ത് 4,754 യൂനിറ്റുകളിലാണ് ഇത്തരം ഇഷ്ടികനിര്‍മാണം നടക്കുന്നത്. കാസര്‍കോട് 45, കണ്ണൂര്‍ 102, വയനാട് 128, കോഴിക്കോട് 342, മലപ്പുറം 346, പാലക്കാട് 394, തൃശൂര്‍ 531, എറണാകുളം 688, ഇടുക്കി 188, കോട്ടയം 353, ആലപ്പുഴ 284, പത്തനംതിട്ട 297, കൊല്ലം 542, തിരുവനന്തപുരം 514 എന്നിങ്ങനെയാണ് ജില്ലാ അടിസ്ഥാനത്തിലുള്ള കണക്ക്. വെങ്ങോല (73), കിഴക്കമ്പലം (54) പഞ്ചായത്തുകളിലാണു സംസ്ഥാനത്ത് ഏറ്റവുമധികം യൂനിറ്റുകളുള്ളത്. കേവലം 1.3 ശതമാനം യൂനിറ്റുകള്‍ മാത്രമേ ജീവനക്കാര്‍ക്ക് എംപ്ലോയീസ് സ്‌റ്റേറ്റ് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്നുള്ളൂ. എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ടാവട്ടെ കേവലം 0.8 ശതമാനം സ്ഥാപനങ്ങള്‍ മാത്രമേ ജീവനക്കാര്‍ക്ക് നല്‍കുന്നുള്ളൂവെന്ന് റിപോര്‍ട്ട് പറയുന്നു. അതേസമയം, 20.3 ശതമാനം സ്ഥാപനങ്ങള്‍ സ്വയം ഇന്‍ഷുര്‍ ചെയ്തിട്ടുണ്ട്. സംസ്ഥാനത്തെ 55 ശതമാനം സ്ഥാപനങ്ങളും സാമ്പത്തിക പ്രതിസന്ധി നേരിടുന്നതായുള്ള ഗുരുതരമായ കണ്ടെത്തലും റിപോര്‍ട്ടിലുണ്ട്. മാര്‍ക്കറ്റിങ്, വി ല്‍പ്പന എന്നിവയില്‍ 40 ശതമാനം സ്ഥാപനങ്ങള്‍ക്ക് കാര്യമായൊന്നും ചെയ്യാന്‍ സാധിക്കുന്നില്ല. നൈപുണ്യമുള്ള ജീവനക്കാരുടെ അഭാവവും പ്രതിസന്ധിക്കു കാരണമാവുന്നു. സ്ഥാപനത്തിന്റെ യഥാര്‍ഥ ശേഷി ഉപയോഗിക്കാന്‍ കഴിയാതിരിക്കുക, മതിയായ അടിസ്ഥാന സൗകര്യമില്ലാതിരിക്കുക, സാങ്കേതികവിദ്യയുടെ അഭാവം തുടങ്ങിയ പ്രശ്‌നങ്ങളും സ്ഥാപനങ്ങള്‍ നേരിടുന്നതായി റിപോര്‍ട്ട് നിരീക്ഷിക്കുന്നു. സ്ഥാപനങ്ങള്‍ മൊത്തം ചെലവിന്റെ 74 ശതമാനം അസംസ്‌കൃത വസ്തുക്കള്‍ക്കായാണ് ഉപയോഗിക്കുന്നത്. ബാക്കി ചെലവ് ശമ്പളമാണ്. 2,340 യൂനിറ്റുകള്‍ വിവിധ സ്ഥാപനങ്ങളില്‍ നിന്നായി വായ്പ എടുത്തിട്ടുണ്ട്. മൊത്തം കടം 175 കോടി രൂപ വരുമെന്ന കണ്ടെത്തലും റിപോര്‍ട്ട് നടത്തുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss