|    Oct 23 Mon, 2017 7:02 pm
FLASH NEWS

സിമന്റ്, ഇന്റര്‍ലോക്ക് യൂനിറ്റിനെതിരേനാട്ടുകാര്‍ പ്രക്ഷോഭത്തിന്

Published : 13th October 2016 | Posted By: Abbasali tf

മലപ്പുറം: പുല്‍പറ്റ പഞ്ചായത്തിലെ 9,10 വാര്‍ഡുകളുടെ അതിര്‍ത്തിയായ കളത്തില്‍പടിയില്‍ ആരംഭിച്ച തിരുമങ്കലത്ത് ഇന്റര്‍ലോക്ക് ആന്റ് പാവിങ്‌സ് എന്ന സ്ഥാപനത്തിനെതിരേ നാട്ടുകാര്‍ പ്രക്ഷോഭത്തിന്. നിബന്ധന പാലിക്കാതെയും അനുമതി കിട്ടാതെയുമാണ് ഈ സ്ഥാപനം ആരംഭിച്ചിരിക്കുന്നത്. അതിരൂക്ഷമായ കുടിവെള്ളക്ഷാമത്തിനും പരിസ്ഥിതി മലിനീകരണത്തിനും കളമൊരുക്കുന്ന ഈ സ്ഥാപനത്തിന് ജില്ലാ കലക്ടര്‍ സ്റ്റോപ്പ് മെമ്മോ നല്‍കിയിട്ടു പോലും പഞ്ചായത്ത് അധികൃതര്‍ പച്ചക്കൊടി കാണിച്ചിരിക്കുകയാണ്. യൂനിറ്റില്‍ നിന്നുമുയരുന്ന പൊടിയും ശബ്ദവും മാരകമായ രാസവസ്തുക്കളും കാരണം പ്രദേശത്ത് ജനജീവിതം ദുസ്സഹമായിരിക്കുകയാണ്. പഞ്ചായത്ത് കുടിവെള്ളം നല്‍കുന്ന പ്രദേശത്തെ 65 ഓളം കുടുംബങ്ങള്‍ ഇപ്പോള്‍ തന്നെ അതിരൂക്ഷമായ കുടിവെള്ളക്ഷാമത്തിന്റെ പിടിയിലാണ്. സ്ഥാപനം അടച്ചുപൂട്ടാത്ത പക്ഷം പ്രക്ഷോഭ പരിപാടികളുമായി രംഗത്തിറങ്ങുമെന്ന് പൗരസമിതി ഭാരവാഹികളായ രാമചന്ദ്രന്‍നായര്‍, മാളിയേക്കല്‍ മുഹമ്മദലി, എം അജിത്കുമാര്‍, ടി മോഹനന്‍, സി കെ അബ്ദുന്നാസര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക