|    Mar 27 Mon, 2017 2:14 pm
FLASH NEWS

സിബി മാത്യൂസ് വിരമിച്ചു

Published : 24th April 2016 | Posted By: SMR

തിരുവനന്തപുരം: അഞ്ചുവര്‍ഷത്തെ സേവനത്തിനു ശേഷം മുഖ്യ വിവരാവകാശ കമ്മീഷണര്‍ സിബി മാത്യൂസ് വിരമിച്ചു. ഡിജിപി റാങ്കില്‍ ഫയര്‍ഫോഴ്‌സ് മേധാവിയായിരിക്കെ 2011ല്‍ സിബി മാത്യൂസ് സ്വയം വിരമിച്ചാണ് മുഖ്യ വിവരാവകാശ കമ്മീഷണറായത്. മുന്‍ ഡിജിപി വിന്‍സന്‍ എം പോളിനെ മുഖ്യ വിവരാവകാശ കമ്മീഷണറായി നിയമിച്ചിട്ടുണ്ട്. 27നോ 28നോ അദ്ദേഹം ഗവര്‍ണര്‍ക്കു മുമ്പാകെ സത്യപ്രതിജ്ഞ ചെയ്യും. സുപ്രധാനമായ ഒരു ഉത്തരവുകൂടി പുറപ്പെടുവിച്ചാണ് സിബി മാത്യൂസ് സ്ഥാനമൊഴിയുന്നത്. തദ്ദേശസ്ഥാപനങ്ങളും കോര്‍ട്ട് ഫീ സ്റ്റാംപ് സ്വീകരിച്ച് വിവരാവകാശ പ്രകാരമുള്ള ചോദ്യങ്ങള്‍ക്കു മറുപടി നല്‍കണമെന്നാണ് ഉത്തരവ്. സര്‍ക്കാര്‍ സ്ഥാപനമല്ലെന്നും ഫീസ് ഡിമാന്റ് ഡ്രാഫ്റ്റായി നല്‍കണമെന്നുമായിരുന്നു തദ്ദേശസ്ഥാപനങ്ങളുടെ ഇതുവരെയുള്ള നിലപാട്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക