|    Mar 29 Wed, 2017 10:36 pm
FLASH NEWS

സിബിഐ സീനിയര്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കുളത്തില്‍ മുങ്ങിമരിച്ചു

Published : 11th August 2016 | Posted By: SMR

ചേര്‍ത്തല: മുംബൈയില്‍, സി.ബി.ഐ സീനിയര്‍ പബ്ലിക് പ്രോസിക്യൂട്ടറായ  തണ്ണീര്‍മുക്കം കാളികുളം ജങ്ഷന്‍ ഭഗവതിപറമ്പില്‍ കൃഷ്ണകുമാര്‍ (48)  വീട്ടുമുറ്റത്തെ  കുളത്തില്‍ മുങ്ങി മരിച്ചു. ബുധനാഴ്ച്ച വൈകിട്ട് അഞ്ചോടെയാണ് സംഭവം.
ലണ്ടനിലുള്ള ഭാര്യയും മക്കളും 12ന് നാട്ടില്‍ വരുന്നതിന്റെ ഭാഗമായി, കഴിഞ്ഞദിവസമാണ് കൃഷ്ണകുമാര്‍ മുംബൈയില്‍ നിന്ന് എത്തിയത്. വീടും പരിസരവും വൃത്തിയാക്കുന്നതിനിടെ വീടിന് കിഴക്കുവശത്തെ കുളത്തില്‍ നിന്ന് പായല്‍ വാരുന്നതിനിടെയായിരുന്നു അപകടം. ഏറെ ആഴമുള്ള കുളത്തില്‍  നിന്ന് കൃഷ്ണകുമാര്‍ പായല്‍ വാരുകയും ജോലിക്കാര്‍ ചുമന്ന് പറമ്പിലെ തെങ്ങുകള്‍ക്ക് ഇടുകയായിരുന്നു. തെങ്ങുകള്‍ക്ക് പായലിട്ടശേഷം, തിരിച്ചെത്തിയ  ജോലിക്കാര്‍ കുളത്തില്‍ കൃഷ്ണകുമാറിനെ കണ്ടില്ല. വീട്ടിലും കൃഷ്ണകുമാറില്ലാഞ്ഞതിനാല്‍ അവര്‍ അന്വേഷണം ആരംഭിച്ചു.
വിവരം അറിഞ്ഞ് എത്തിയ, കാളികുളം ജങ്ഷനിലെ ഓട്ടോ െ്രെഡവര്‍മാര്‍, കുളത്തില്‍ നടത്തിയ തിരച്ചിലിലാണ്, കൃഷ്ണകുമാറിനെ കണ്ടെത്തിയത്. ഉടന്‍ തന്നെ ചേര്‍ത്തലയിലെ സ്വകാര്യ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പിതാവ്: സുബ്രഹ്മണ്യപിള്ള. ഭാര്യ: രാജലക്ഷ്മി (രേഷ്മ) (ലാബ് ടെക്‌നീഷ്യന്‍, ലണ്ടന്‍) മക്കള്‍: കരന്‍, രോഹിന്‍ (ഇരുവരും വിദ്യാര്‍ഥികള്‍, ലണ്ടന്‍) സഹോദരന്‍: സുന്ദര്‍രാജ് (നോര്‍വ്വെ).  മൃതദേഹം ചേര്‍ത്തല താലൂക്ക് ആസ്പത്രി മോര്‍ച്ചറിയില്‍. സംസ്‌കാരം പിന്നീട്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day