|    Sep 19 Wed, 2018 12:45 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

സിബിഐ വിവരാവകാശ പരിധിയില്‍ : ഹരജി നല്‍കി

Published : 9th October 2017 | Posted By: fsq

 

ന്യൂഡല്‍ഹി: വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ നിന്നു സിബിഐയെ ഒഴിവാക്കിയ സര്‍ക്കാര്‍ തീരുമാനത്തെ ചോദ്യംചെയ്തു സുപ്രിംകോടതിയില്‍ ഹരജി. ഇതു സംബന്ധിച്ച് ഉടന്‍ വാദംകേള്‍ക്കണമെന്നും ഹരജിയില്‍ പറയുന്നു. ഡല്‍ഹി കോടതിയിലായിരുന്നു ആദ്യം ഹരജി സമര്‍പ്പിച്ചിരുന്നത്. ഇതു പോലെ നിരവധി ഹരജികള്‍ രാജ്യത്തെ വിവിധ ഹൈക്കോടതികളിലുണ്ടെന്നു കേന്ദ്രം അറിയിച്ചതിനെ തുടര്‍ന്നാണു സുപ്രിംകോടതിയിലേക്കു മാറ്റിയത്.അഡ്വ. അജയ് അഗര്‍വാളാണ് 2011ല്‍ ഡല്‍ഹി കോടതിയില്‍ ആദ്യമായി ഹരജി നല്‍കിയത്. ബൊഫോഴ്‌സ് കേസുമായി ബന്ധപ്പെട്ട രേഖകള്‍ ആവശ്യപ്പെട്ട് ഇദ്ദേഹം നല്‍കിയ വിവരവകാശ അപേക്ഷയ്ക്കു സിബിഐയില്‍ നിന്നു മറുപടി ലഭിച്ചില്ല. സിബിഐ വിവരാവകാശ നിയമത്തിനു പുറത്തായതു കൊണ്ടായിരുന്നു അത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss