|    Jun 24 Sun, 2018 4:31 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

സിബിഐ ഡയറക്ടര്‍ നിയമനത്തില്‍ ഇടപെടാനാവില്ലെന്ന് സുപ്രിംകോടതി

Published : 21st January 2017 | Posted By: fsq

Suprem-court

ന്യൂഡല്‍ഹി: പുതിയ സിബിഐ ഡയറക്ടറെ തിരഞ്ഞെടുത്ത ഉന്നത സമിതി യോഗത്തിന്റെ മിനുട്‌സ് ഹാജരാക്കുന്നതിന് നിര്‍ദേശം നല്‍കാന്‍ കഴിയില്ലെന്ന് സുപ്രിംകോടതി. മിനുട്‌സ് ഹാജരാക്കണമെന്നാവശ്യപ്പെട്ട് സന്നദ്ധ സംഘടനയായ കോമണ്‍കോസ് അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ മുഖേന സമര്‍പ്പിച്ച ഹരജി ജസ്റ്റിസുമാരായ കൂര്യന്‍ ജോസഫ്, എ എം ഖാന്‍വില്‍കര്‍ എന്നിവരടങ്ങിയ ബെഞ്ച് തള്ളി. പുതിയ സിബിഐ മേധാവിയായി മുതിര്‍ന്ന ഐപിഎസ് ഓഫിസര്‍ അലക്കുമാര്‍ വര്‍മയെ നിയമിച്ചതായി അറ്റോര്‍ണി ജനറല്‍ മുകുല്‍ രോഹത്ഗിയും അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയും കോടതിയെ അറിയിച്ചിട്ടുണ്ടെന്നും ബെഞ്ച് അറിയിച്ചു. മുന്‍ സിബിഐ മേധാവി കഴിഞ്ഞ ഡിസംബര്‍ രണ്ടിന് വിരമിച്ചിരുന്നു. ഇപ്പോള്‍ മേധാവിയെ തിരഞ്ഞെടുത്തത് ശരിയായ നടപടിക്രമം പാലിച്ചാണോ എന്നറിയുന്നതിനാണ് മിനുട്‌സ് ഹാജരാക്കണമെന്നാവശ്യപ്പെട്ടതെന്ന് പ്രശാന്ത് ഭൂഷണ്‍ കോടതിയെ അറിയിച്ചു. സിബിഐയുടെ ഇടക്കാല മേധാവിയായി രാകേഷ് അസ്താനയെ നിയമിച്ചതും പ്രശാന്ത് ഭൂഷണ്‍ കോടതിയില്‍ ചോദ്യം ചെയ്തിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss