|    Oct 17 Tue, 2017 5:07 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

സിബിഐ ചമഞ്ഞ് തട്ടിപ്പ്; യുവാവ് പിടിയില്‍

Published : 30th July 2016 | Posted By: SMR

മട്ടാഞ്ചേരി: സിബിഐ ഉദ്യോഗസ്ഥന്‍ ചമഞ്ഞ് തട്ടിപ്പ് നടത്തുന്ന യുവാവിനെ തോപ്പുംപടി പോലിസ് അറസ്റ്റ് ചെയ്തു. കായംകുളം കന്നംപള്ളി അറക്കല്‍ പടീട്ടത്തില്‍ രാജേഷ് കുമാറി(33)നെയാണ് തോപ്പുംപടി
എസ്‌ഐ സി ബിനുവിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. തോപ്പുംപടിയിലും പരിസരപ്രദേശങ്ങളിലും എത്തുന്ന ഇതരസംസ്ഥാന തൊഴിലാളികളെയും മറ്റുമാണ് ഇയാള്‍ ഭീഷണിപ്പെടുത്തി മൊബൈല്‍ ഫോണുകളും പണവും തട്ടിയെടുക്കുന്നതെന്ന് പോലിസ് പറഞ്ഞു.
വ്യാഴാഴ്ച ഉച്ചയ്ക്ക് അസം സ്വദേശിയായ ജിവബല്‍ ദേവാന്ദ് എന്നയാളെ സിബിഐ ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി പഴ്‌സും 2000 രൂപയും തട്ടിയെടുത്ത കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ഇയാളെ ചോദ്യംചെയ്തപ്പോഴാണ് ഇത്തരത്തില്‍ പലരില്‍ നിന്നും പണവും മൊബൈല്‍ ഫോണുകളും തട്ടിയെടുത്തതായി വിവരം ലഭിച്ചത്. ഇയാളുടെ പക്കല്‍ നിന്ന് 40ഓളം സിം കാര്‍ഡുകളും 15 മൊബൈല്‍ ഫോണും കണ്ടെടുത്തിട്ടുണ്ടെന്നും പോലിസ് പറഞ്ഞു.
ജിവബല്‍ ഇയാളുടെ ബൈക്കിന്റെ നമ്പര്‍ പോലിസിന് നല്‍കിയതിനെത്തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണു പ്രതിയെ മണിക്കൂറുകള്‍ക്കകം കണ്ടെത്താനായത്. അഡീഷനല്‍ സബ് ഇന്‍സ്‌പെക്ടര്‍മാരായ തങ്കച്ചന്‍, ജബ്ബാര്‍, സിവില്‍ പോലിസ് ഓഫിസര്‍മാരായ സുനിലാല്‍, ഹാരിസ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക