|    Feb 22 Wed, 2017 3:23 am
FLASH NEWS

സിബിഐ ചമഞ്ഞ്് തട്ടിപ്പ്; പ്രതി പിടിയില്‍

Published : 24th November 2016 | Posted By: SMR

സുല്‍ത്താന്‍ ബത്തേരി: സിബിഐ ചമഞ്ഞ് തട്ടിപ്പ് നടത്തി ഒളിവില്‍ പോയ യുവാവിനെ സുല്‍ത്താന്‍ ബത്തേരി പോലിസ് പിടികൂടി. പാലക്കാട് പട്ടാമ്പി സ്വദേശി മുസ്തഫ എന്ന അനീഷി(34)നെയാണ് ഇന്നലെ രാവിലെ കോട്ടകുന്നില്‍ വച്ച് പിടികൂടിയത്. മലപ്പുറം, പാലക്കാട്, തൃശൂര്‍, കോഴിക്കോട് ജില്ലകളിലെ പോലിസ് സ്‌റ്റേഷനുകളില്‍ ഇയാള്‍ക്കെതിരേ കേസുകളുണ്ട്. പലതവണ അറസ്്റ്റിലായ മുസ്തഫ ജ്യാമ്യത്തില്‍ ഇറങ്ങി സുല്‍ത്താന്‍ ബത്തേരിയില്‍ ഒളിവില്‍ കഴിയുകയായിരുന്നു. എസ്‌ഐ ബിജു ആന്റണിയുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സിബിഐ, പോലിസ് വേഷങ്ങളില്‍ ആളുകളെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയതിനാണ് ഇയാള്‍ക്കെതിരേ പോലിസ് കേസെടുത്തിരുന്നത്. കഴിഞ്ഞ എട്ടുമാസമായി ഇയാള്‍ കോട്ടക്കുന്നില്‍ ലോഡ്ജില്‍ താമസിച്ചുവരികയായിരുന്നു. അനീഷിനെ മലപ്പുറം പാണ്ടിക്കാട് പോലിസിന് കൈമാറി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 18 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക